തിരുവനന്തപുരം: വെളിച്ചമുള്ള അധ്യാപകര്‍ക്കേ സമൂഹത്തില്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിയൂ എന്ന് തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. കേരള കാത്തലിക് ടിച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃത്വ ക്യാമ്പ് തിരുവനന്തപുരം കോവളം റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക വികസനം വിദ്യാഭ്യാസത്തിലൂടെയാണ് ലഭ്യമാകുന്നത്. അതുകൊണ്ട് ഭാവനാത്മകമായ സമീപനം കണ്ടെത്തണം. അങ്ങനെ സമൂഹത്തില്‍ നന്മകള്‍ വളര്‍ത്താന്‍ അധ്യാപകര്‍ക്ക് സാധിക്കുമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.
കെസിബിസി വിദ്യാഭ്യാസ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. കോവളം എംഎല്‍എ എം. വിന്‍സെന്റ് മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. ആന്റണി അറയ്ക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.റ്റി വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡയസണ്‍ യേശുദാസ്, വൈസ് പ്രസിഡന്റുമാരായ എലിസബത്ത് ലിസി, സിന്നി ജോര്‍ജ്, സെക്രട്ടറി ജി.ബിജു, അതിരൂപത പ്രസിഡന്റ് ഇഗ്‌നേഷ്യസ് ലയോള എന്നിവര്‍ പ്രസംഗിച്ചു. പൗരോഹിത്യത്തിന്റെ രജതജൂബിലി ആ ഘോഷിക്കുന്ന ഫാ. ഡയ്‌സണ്‍ യേശുദാസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *