വാര്‍സോ/പോളണ്ട്: അബോര്ഷന് ഏതാണ്ട് പൂര്‍ണമായി നിരോധിച്ച 2020ലെ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് അബോര്‍ഷനുമായി ബന്ധപ്പെട്ട നിയമത്തെ കൊണ്ടുപോകുന്ന ഭേദഗതികള്‍ പോളിഷ് പാര്‍ലമെന്റില്‍ പാസാക്കിയ നടപടിക്കെതിരെ പോളണ്ടിന്റെ തലസ്ഥാന നഗരിയായ വാര്‍സോയില്‍ നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അന്നേദിവസം പോളണ്ടില്‍ അര്‍പ്പിച്ച എല്ലാ ദിവ്യബലിയിലും ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ‘പോളണ്ട് നീണാള്‍ വാഴട്ടെ’ എന്ന പേരില്‍ വിശുദ്ധ ബനഡിക്ടിന്റെ നാമത്തിലുള്ള കൂട്ടായ്മയാണ് അബോര്‍ഷനെതിരായ മാര്‍ച്ച് സംഘടിപ്പിച്ചത്. ‘റ്റു കില്‍ ഓര് നോട്ട് റ്റു കില്‍, ദാറ്റ് ഈസ് ദി ചോയ്സ്’, ‘ലവ് ദം ബോത്ത്’ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പ്രോ ലൈഫ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.
ഗര്‍ഭസ്ഥശിശുവിന്റെ ഹാര്‍ട്ട്ബീറ്റിന്റെ ശബ്ദം സ്പീക്കറില്‍ കൂടെ കേള്‍പ്പിച്ചത് മാര്‍ച്ചിലെ വികാരഭരിതമായ നിമിഷമായി മാറി. റേഡിയോ മരിയ പോളണ്ട്, ഇഡബ്ല്യുറ്റിഎന്‍ പോള്‍സ്ക തുടങ്ങിയ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത മാര്‍ച്ച് ഉദരത്തില്‍ ഉരുവാകുന്ന ജീവനോടുള്ള ബഹുമാനത്തിന്റെയും സ്നേഹത്തിന്റയും പ്രകടനമാണെന്ന് പോളിഷ് എപ്പിസ്കോപ്പല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് തദേവൂസ് വോജ്ഡ പറഞ്ഞു.
12 ആഴ്ച വരെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന ഭേദഗതി ഉള്‍പ്പടെ നാല് ഭേദഗതികളാണ് പോളിഷ് പാര്‍ലമെന്റ് പാസാക്കിയത്. എന്നാല്‍ ഈ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ കത്തോലിക്ക വിശ്വാസിയായ പ്രസിഡന്റ് ആന്ദ്രേസ് ഡുഡയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *