Follow Us On

26

November

2024

Tuesday

പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് വര്‍ഗീയ വിഷം വിതയ്ക്കരുത്: മാര്‍ ജോസഫ് പാംപ്ലാനി.

പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് വര്‍ഗീയ വിഷം വിതയ്ക്കരുത്: മാര്‍ ജോസഫ് പാംപ്ലാനി.
കണ്ണൂര്‍: പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് വര്‍ഗീയ വിഷം വിതയ്ക്കാന്‍ ആരും പരിശ്രമിക്കേണ്ടതില്ലെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി.  തലശേരി അതിരൂപത കെസിവൈഎം-എസ്എംവൈഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെമ്പേരിയില്‍ സംഘടിപ്പിച്ച നസ്രാണി യുവജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതയുടെയും വര്‍ഗീയതയുടെയും വിത്ത് വിതയ്ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പലരും ശ്രമിക്കുന്നുണ്ടെന്നു തിരിച്ചറിയണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. സമുദായത്തിലെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വില പറയാന്‍ ആരേയും അനുവദിക്കരുത്. യുവജനങ്ങള്‍ വി വേകവും കരുത്തുമുള്ളവരാകണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.
നമ്മുടെ പെണ്‍കുട്ടികളുടെ രക്ഷകരായി പലരും രംഗപ്രവേശനം ചെയ്യുന്നുണ്ട്.  ചതിയിലോ, പ്രണയക്കുരുക്കിലോ പെടുത്താനാകാത്ത വിധം നട്ടെല്ലള്ളവരാണ് നമ്മുടെ പെണ്‍കുട്ടികള്‍. നമ്മുടെ പെണ്‍മക്കളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?