Follow Us On

26

November

2024

Tuesday

തിരുവനന്തപുരം അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍ പിന്‍വലിക്കണം

തിരുവനന്തപുരം  അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍  പിന്‍വലിക്കണം
കൊച്ചി: വിഴിഞ്ഞം കേസുകള്‍ മൂലം തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍  പിന്‍വലിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍.
വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് നൂറുകണക്കിന് കേസുകള്‍ എടുത്തപ്പോള്‍ ആര്‍ച്ചുബിഷപ്പിനെ ഉള്‍പ്പെടെ പ്രതിയാക്കി എടുത്ത കേസുകള്‍ ഇതിന് കാരണമായി. അതിരൂപത നേതൃത്വം സമരത്തിന് പിന്തുണ നല്‍കി എന്നതിന്റെ പേരില്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുകള്‍ നീതീകരിക്കാവുന്നതല്ല. മൂലമ്പിള്ളിയില്‍നിന്ന് ആരംഭിച്ച വിഴിഞ്ഞം  ഐക്യദാര്‍ഢ്യറാലിക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പോലും കേസെടുത്തു. സമരത്തില്‍ പങ്കെടുത്തവരുടെയും സഹായിച്ചവരുടെയും ദൂരെ നിന്ന് പങ്കുകൊണ്ടവരുടെയും ഒക്കെ പേരിലുളള കേസുകള്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു.
എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത രീതിയിലാക്കി വിരമിച്ച വൈദികരും വൈദിക വിദ്യാര്‍ത്ഥികളും അനുഭവിക്കേണ്ട ക്ഷേമത്തിന് തടസം നേരിടുന്നു എന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സമ്മേളനം വിലയിരുത്തി.
പ്രഫ. കെ.എം ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ജെസ്റ്റിന്‍ കരിപ്പാട്ട്,  വി.പി മത്തായി, വര്‍ഗീസ് കോയിക്കര, ഇ.ഡി ഫ്രാന്‍സിസ്, എന്‍. ധര്‍മരാജ്, സിജി ജോണ്‍സണ്‍, വത്സ ജോണ്‍, ജസ്റ്റിന ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു .
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?