പാലക്കാട്: സുല്‍ത്താന്‍പേട്ട് രൂപത സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കൃതജ്ഞത ദിവ്യബലിയും ദിവ്യകാരുണ്യ കോണ്‍ഗ്രസും പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ കത്തീഡ്രല്‍ അങ്കണത്തില്‍ നടന്നു. സുല്‍ത്താന്‍പേട്ട് രൂപതാ മെത്രാന് ഡോ. അന്തോണി സാമി പീറ്റര്‍ അബീറിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞത ദിവ്യബലിയും തുടര്‍ന്ന് പാലക്കാട് നഗരത്തിലൂടെ ദിവ്യകാരുണ്യ പ്രദിക്ഷണവും നടത്തി.
രൂപതയിലെ എല്ലാ വൈദികരും സന്യാസിനികളും അതോടൊപ്പം രൂപതയിലെ 30 ഓളം ഇടവകകളില്‍ നിന്നുമായി 1500 ഓളം വിശ്വാസികളും പങ്കെടുത്തു. രൂപതയുടെ നവീകരിച്ച ഡയറക്ടറി ബിഷപ് ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍ പ്രകാശനം ചെയ്തു. 2014-ലാണ് സുല്‍ത്താന്‍പേട്ട് രൂപത സ്ഥാപിക്കപ്പെട്ടത്. മുപ്പതോളം ഇടവകകളിലായി അന്പതിനാ യിരത്തോളം വിശ്വാസികളാണ് രൂപതയില്‍ ഉള്ളത്.
Leave a Comment
Your email address will not be published. Required fields are marked with *