തിരുവല്ല : പള്ളികളില്‍ നടക്കുന്ന ആഘോഷങ്ങള്‍ പ്രത്യേകിച്ച്, തിരുനാളുകള്‍ വര്‍ഷത്തിലൊന്നില്‍ കൂടുതല്‍ നടത്തുന്ന പള്ളികളിലെ തിരുനാള്‍ വര്‍ഷത്തിലൊന്നാക്കിയും, ഒരാഴ്ചയില്‍ കൂടുതല്‍ ദിനങ്ങള്‍ പെരുനാളാഘോഷിക്കുന്ന പള്ളികളിലെ ദിനങ്ങള്‍ കുറച്ചും, ചെലവ് ചുരുക്കിയും അതില്‍ നിന്ന് ലാഭിക്കുന്ന പണം വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സഭാംഗങ്ങള്‍ തയാറാകണമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവ. ഇവാനിയന്‍ ഭവന നിര്‍മ്മാണ പദ്ധതി തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അത്ഭുതകരമായ വഴികളിലൂടെയാണ് ദൈവം നമ്മെ വഴി നടത്തിയത്. തിരുവല്ല അതിഭദ്രാസനത്തിലെ 443 വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അത്ഭുതകരമായ രീതിയില്‍ ദൈവം നടത്തിത്തരുമെന്ന് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു. ഒരു വീട് നിര്‍മ്മിക്കുന്നതിന് വേണ്ട തുക ചടങ്ങില്‍ ഷിബു കല്ലിശേരില്‍ കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്ക ബാവയ്ക്ക് കൈമാറി.പൂനെ- ഖട്കി രൂപതയുടെ മെത്രാനായി നിയമിതനായ ഡോ. മാത്യൂസ് മാര്‍ പക്കോമിയോസിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
തിരുവല്ല അതിഭദ്രാസന ദിനവും ബിഷപ്‌സ് ഡേയും തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടന്നു. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. ആര്‍ച്ചു ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡോ. ആന്റണി മാര്‍ സില്‍വാനോസ്, ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് എന്നിവരോടൊപ്പം നൂറില്‍പരം വൈദികര്‍ സഹകാര്‍മ്മികരായിരുന്നു.
പൊതുസമ്മേളനത്തില്‍ ജേക്കബ് പുന്നൂസ്, ഫാ. ജിസന്‍ പോള്‍ വേങ്ങശേരി, ഡോ. ജിനു എജി പറപ്പാട്ട് എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച് ക്ലാസെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *