Follow Us On

26

November

2024

Tuesday

വന്യമൃഗശല്യം: ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു

വന്യമൃഗശല്യം: ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു
മീനങ്ങാടി: രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കാത്ത അധികൃതരുടെ നിലപാടില്‍  യാക്കോബായ സഭ മലബാര്‍ ഭദ്രാസന പള്ളി പ്രതിനിധി യോഗം  പ്രതിഷേധിച്ചു. വയനാട്, നീലഗിരി ജില്ലകളിലെ ജനതയ്ക്ക് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഇവിടെ സുരക്ഷിതരായി ജീവിക്കുവാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.
 എല്ലാവര്‍ക്കും സുരക്ഷിതരായി ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവും മൗലീക അവകാശത്തിന്റെ നിഷേധവുമാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ജീവന് സംരക്ഷണം നല്‍കേണ്ടവര്‍ അവരുടെ ഉത്തരവാദിത്വം മറന്നു പോയിരിക്കുന്നു എന്നത് ഖേദകരമാണ്. ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് മലബാര്‍ ഭദ്രാസന പള്ളി പ്രതിനിധി യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
 വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ സഹോദരങ്ങളെ ഓര്‍ക്കുകയും സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.  യോഗത്തില്‍ ഡോ. ഗീവര്‍ഗീസ്  സ്‌തേപ്പാനോസ്  മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരമ്പുഴയില്‍, ജോയിന്‍ സെക്രട്ടറി ബേബി വാളങ്കോട്ട്, ഫാ. ബേബി ഏലിയാസ്, ഫാ. ജെയിംസ് വന്മേലില്‍, ജോണ്‍സണ്‍ കൊഴാലില്‍, ബേബിച്ചന്‍ മേച്ചേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?