മെക്സിക്കോ സിറ്റി: ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയില്‍ സെപ്റ്റംബര്‍ 14-ന് നടക്കുന്ന ചടങ്ങില്‍ ഫാ. മോയിസസ് ലിറാ സെറാഫിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.
ഫാ. മോയിസസ് ലിറാ സെറാഫിന് അംഗമായിരുന്ന മിഷനറീസ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസസമൂഹമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമേരാരോ കാര്‍മിക്വതം വഹിക്കും.
സെപ്റ്റംബര്‍ 13-ന് ഫാ. മോയിസസിന്റെ ജീവിതത്തെയും ആത്മീയതയെയും ആധാരമാക്കിയുള്ള കോണ്‍ഗ്രസ് മെക്സിക്കോ സിറ്റിയില്‍ സംഘടിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെക്സിക്കോ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ കൃതജ്ഞതാബലിയും ഉണ്ടായിരിക്കും.
ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ഫാ. മോയിസസിന്റെ മാധ്യസ്ഥത്തിലുള്ള അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചത്. മെക്സിക്കന്‍ സംസ്ഥാനമായ ഗുയാനാജുയാതോയില് മരണകരമായ രോഗം ബാധിച്ച ഗര്‍ഭസ്ഥശിശുവിന്റെ രോഗം ഫാ. മോയിസസിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി തുടര്‍പരിശോധനയില്‍ രോഗം പൂര്‍ണമായി സുഖപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
നോന്-ഇമ്മ്യൂണ്‍ ഹൈഡ്രോപ്സ് ഫേറ്റാലിസ്(എന്ഐഎച്ച്എഫ്) എന്ന മാരമായ അവസ്ഥ ബാധിച്ച കുഞ്ഞിന് വേണ്ടിയാണ് അമ്മ ഫാ. മോയിസസിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചത്. ഈ അത്ഭുതസൗഖ്യമാണ് ഫാ. മോയിസസിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിലേക്ക് നയിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *