ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. വിവിധ സഭകളില്‍പെട്ട (സീറോമലബാര്‍, ലത്തീന്‍, ക്‌നാനായ, യാക്കോബായ) വിശ്വാസികള്‍ ഈ ശുശ്രൂഷകളില്‍ പങ്കെടുത്തു.
ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മാര്‍ ആലപ്പാട്ട് കൃപാസന മാതാവിന്റെ രൂപം വെഞ്ചരിച്ച് രൂപപ്രതിഷ്ഠ നടത്തി.
എല്ലാ സഭകളില്‍നിന്നുമെത്തിയ വിശ്വാസികള്‍ പ്രദക്ഷിണമായി ദൈവാലയാങ്കണത്തില്‍നിന്നും മാതാവിന്റെ തിരുസ്വരൂപത്തിനരികെ എത്തി പൂക്കള്‍ അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന ശുശ്രൂഷകള്‍ക്ക് രൂപതാ വികാരി ജനറലും കത്തീഡ്രല്‍ വികാരിയുമായ ഫാ. തോമസ് കടുകപിള്ളില്‍ പ്രധാന കാര്‍മികത്വം വഹിച്ചു.
കൃപാസന മാതാവിന്റെ തിരുസ്വരൂപം ഫാ. ജോസഫ് വലിയവീട്ടിലിന്റെ അനുവാദത്തോടെ കേരളത്തില്‍നിന്ന് വിശ്വാസികള്‍ അമേരിക്കയില്‍ എത്തിച്ചതാണ്. ഇനി മുതല്‍ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 6.15-ന് കത്തീഡ്രലില്‍ നെവേനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.
Leave a Comment
Your email address will not be published. Required fields are marked with *