Follow Us On

18

October

2024

Friday

വിശുദ്ധ ബൈബിളിനെ അപമാനിച്ച കരീന കപൂറിനെതിരെ ലീഗല്‍ നോട്ടീസ്

വിശുദ്ധ ബൈബിളിനെ അപമാനിച്ച   കരീന കപൂറിനെതിരെ ലീഗല്‍ നോട്ടീസ്

മുംബൈ: സിനിമാനടി കരീന കപൂര്‍ ഖാന്‍ ഗര്‍ഭിണികള്‍ക്കായി പുറത്തിറക്കിയ മാന്വല്‍ ബുക്കിന്റെ പേര് ‘പ്രഗ്നന്‍സി ബൈബിള്‍’ എന്ന് അനുചിതമായി ഉപയോഗിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം.

‘കരീന കപൂര്‍ ഖാന്‍സ് പ്രഗ്നന്‍സി ബൈബിള്‍, ദ അള്‍ട്ടിമേറ്റ് മാന്വല്‍ ഫോര്‍ മംസ്’ എന്ന പുസ്തത്തിന്റെ തലക്കെട്ട് ക്രൈസ്തരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകനായ ക്രിസ്റ്റഫര്‍ അന്തോണി മാധ്യമങ്ങളോട് പറഞ്ഞു.
ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചത് അനുചിതമാണെന്നും പുസ്തകം നിരോധിക്കണമെന്നും നടിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതി അനുസരിച്ച് ഹൈക്കോടതി കരീന കപൂറിന് ലീഗല്‍ നോട്ടീസ് അയച്ചു.

2021 ലാണ് ഗര്‍ഭസംബന്ധമായ കാര്യങ്ങള്‍ വിവരിക്കുന്ന പുസ്തകം പുറത്തിറക്കിയത്. ആ വര്‍ഷം തന്നെ ആന്തോണി പോലീസിനെ സമീപിച്ചെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. പിന്നീട് അദ്ദേഹം പ്രദേശിക കോടതിയെ സമീപച്ചെങ്കിലും കോടതി പരാതി നിരസിച്ചു. അതിനെത്തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി പരാതി സ്വീകരിച്ച് പ്രതികള്‍ക്കെതിരെ ലീഗല്‍ നോട്ടീസ് അയച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബൈബിള്‍ ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമാണ്. അത് മറ്റൊരു പുസത്കത്തിന് ടൈറ്റില്‍ ആയി ദുരുപയോഗം ചെയ്യുന്നത് സ്വീകരിക്കാനാവില്ല. ബൈബിള്‍ എന്ന വാക്ക് നടി തന്റെ പുസ്തകത്തിനിട്ടത് മനഃപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?