Follow Us On

25

November

2024

Monday

പെരിയാറിലെ മത്സ്യക്കുരുതി; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍

പെരിയാറിലെ മത്സ്യക്കുരുതി; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍
കൊച്ചി : പെരിയാറിലെ മത്സ്യക്കുരുതി മൂലം വലിയ സാമ്പത്തിക ബാധ്യത അനുഭവിക്കുന്ന സാധാരണക്കാരുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
പെരിയാറില്‍ എന്നും കണ്ടുവരുന്ന മത്സ്യക്കുരുതിയില്‍ അധികൃതര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ഇനിയും ഇത്തരത്തില്‍ മത്സ്യദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണ മെന്നും ഡോ. കളത്തിപറമ്പില്‍ ആവശ്യപ്പെട്ടു. പെരിയാര്‍ മലീകരണം സംബന്ധിച്ച വിഷയത്തില്‍ ശാശ്വത പരിഹാര ത്തിനായി പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്നും ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി.
എറണാകുളം നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിനും ശാശ്വതമായ പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുകളും പൊട്ടിവീണു കിടക്കുന്ന വൈദ്യുത കമ്പികളും പൊതു ജനങ്ങള്‍ക്ക് ആപത്ത് വരുത്തുമെന്നതിനാല്‍ അക്കാര്യത്തിലും ഏവരും ജാഗ്രത പാലിക്കണമെന്നും ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?