കൊച്ചി: മുതലപ്പൊഴിയില്‍ അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം മൂലം എഴുപത്തിയാറില്‍പരം അപകട മരണങ്ങള്‍ നടന്നിട്ടും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ (കെഎല്‍സിഎ) നേതൃത്വത്തില്‍ ജൂണ്‍ ഇരുപതിന് നിയമസഭ മാര്‍ച്ച് നടത്തും. കഴിഞ്ഞ ജൂലൈ 30ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ച ഏഴു ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല.
കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള കെഎല്‍സിഎ നേതാക്കള്‍ നിയമസഭ മാര്‍ച്ചില്‍ പങ്കെടുക്കും. അവരോടൊപ്പം തിരുവനന്തപുരം അതിരൂപതയില്‍ നിന്നുള്ള പ്രവര്‍ത്തകരും അണിനിരക്കും.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിള്‍ മുതലായവര്‍ നയിക്കുന്ന നിയമസഭ മാര്‍ച്ച് രാവിലെ 11ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വിജെ ടി ഹാളില്‍ നിന്ന് ആരംഭിക്കും.
കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയ രൂപീകരണ സമിതിയായ കെആര്‍എല്‍സിസിയുടെ ഭാരവാഹികളും നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കും. തിരുവന ന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യുജിന്‍ എച്ച്. പെരേര മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവരെ കൂടാതെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ വിവിധ സംഘടന നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *