Follow Us On

18

June

2025

Wednesday

ഖത്തര്‍ സീറോമലബാര്‍ ദൈവാലയ ജൂബിലി സംഗമം 25ന്

ഖത്തര്‍ സീറോമലബാര്‍ ദൈവാലയ ജൂബിലി സംഗമം 25ന്
കൊച്ചി: ഖത്തറിലെ സീറോമലബാര്‍ ദൈവാലയത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സംഗമം സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ ജൂലൈ 25ന് നടക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും.
പൊതുസമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. നോര്‍ത്തേണ്‍ അറേബ്യന്‍ വികാരിയേറ്റിന്റെ അപ്പസ്‌തോലിക് വികാര്‍ മാര്‍ ആല്‍ഡോ ബെറാര്‍ഡി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും.  ഫാ. ഫ്രാന്‍സിസ് ഇലവുത്തിങ്കല്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡേവിസ് എടക്കുളത്തൂര്‍, ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്, ഇടവക ട്രസ്റ്റി റോയി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
ഖത്തറില്‍ സേവനം അനുഷ്ഠിച്ച ശേഷം തിരികെ വന്ന വൈദികരെയും മുന്‍കാല പ്രവര്‍ത്തകരെയും നേതാക്കന്മാരെയും സമ്മേളനത്തില്‍ ആദരിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?