ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരേ ഇനത്തില്‍ തുടര്‍ച്ചയായി നാല് ഒളിമ്പിക്‌സ് മെഡല്‍ നേടിയത് രണ്ടേ രണ്ടു പേര്‍. ഒന്ന് നീന്തല്‍ക്കുളത്തിലെ ഇതിഹാസമായ മൈക്കിള്‍ ഫെല്‍പ്‌സാണെങ്കില്‍ ആ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് യുഎസിന്റെ നീന്തല്‍ റാണി കേറ്റി ലെഡെക്കി. ഓഗസ്റ്റ് 3ന് 15 ാമത്തെ വയസില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം നേടിയതിന്റെ കൃത്യം 12 ാം വാര്‍ഷികത്തിലാണ് അപൂര്‍വമായ ഈ നേട്ടത്തിലേക്ക് പാരിസ് ഒളിമ്പിക്‌സില്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ട് കേറ്റി നീന്തിക്കയറയിത്.
കൂടാതെ ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡല്‍ നേടിയ വനിതാ താരമായ സോവ്യറ്റ് ജിംനാസ്റ്റ് ലാരിസാ ലാത്യനിനയുടെ റിക്കോര്‍ഡിനൊപ്പവുമെത്തിയിരിക്കുകയാണ് ഇതുവരെ ഒന്‍പത് ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ നേടിയ കേറ്റി. എന്നാല്‍ കേറ്റിയുടെ നേട്ടങ്ങളുടെയെല്ലാം പിന്നില്‍ ശക്തമായ കത്തോലിക്ക കുടുംബാന്തരീക്ഷത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പിന്‍ബലമുണ്ട് എന്നതാണ് അധികം ആരും അറിയാത്ത കാര്യം. ”പ്രാര്‍ത്ഥിച്ചിട്ടാണ് ഞാന്‍ എല്ലാ മത്സരത്തിനും ഇറങ്ങുന്നത്. നന്മനിറഞ്ഞ മറിയമേ മനോഹരമായ പ്രാര്‍ത്ഥനയാണ്. അതെനിക്ക് വളരെയധികം ശാന്തത നല്‍കുന്നു” – കേറ്റിയുടെ ഈ വാക്കുകള്‍ ആ നേട്ടങ്ങള്‍ക്ക് പിന്നിലുള്ള ദൈവാശ്രയത്വവും ദൈവപരിപാലനയും വ്യക്തമാക്കുന്നു. മറ്റൊരിക്കല്‍ കേറ്റി ഇങ്ങനെ പറഞ്ഞു, ” കത്തോലിക്ക വിശ്വാസം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്റെ വിശ്വാസത്തിന്റെ നല്ല സാക്ഷിയായിഴിക്കുമ്പോഴാണ് എനിക്ക് ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നത്.”
Leave a Comment
Your email address will not be published. Required fields are marked with *