Follow Us On

24

November

2024

Sunday

അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി

അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി
തൃശൂര്‍: അമല മെഡിക്കല്‍ കോളേജിന്റെ സാമൂഹ്യ സേവനപദ്ധതിയായ  അമല ഗ്രാമപദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. അമല ഗ്രാമ അടാട്ട്, കൈപ്പറമ്പ്, വേലൂര്‍ പഞ്ചായത്തുകളിലെ സാധാരണ ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഈ  പദ്ധതി ആരംഭിച്ചത്.
74 ബോധവല്‍ക്കരണ പരിപാടികളും 51 മെഡിക്കല്‍ ക്യാമ്പും, 8 സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും കണ്ണു പരിശോധനകളും  നടത്തി. 53 പാലിയേറ്റീവ് കെയര്‍ സന്ദര്‍ശന ങ്ങളും 103 പേര്‍ക്ക് ആരോഗ്യകിറ്റുകളും വിതരണം നടത്തി. തളിര്‍ റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ ഒക്കുപേഷന്‍ തെറാപ്പിയുടെ ഭാഗമായി നിര്‍മ്മിച്ച കരകൗശ ലവസ്തുക്കളുടെ വില്‍പ്പനക്കായി അമലയില്‍ സ്റ്റാള്‍ ഒരുക്കി.
ലഹരിവിരുദ്ധ ബോധവല്‍ക്കരണം, മാനസിക ആരോഗ്യ പരിപാലനം എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ ആരോഗ്യ മേഖലയുടെ മുന്നേറ്റത്തിന് ഉതകുന്ന വിവിധ പദ്ധതികള്‍ ഒരു വര്‍ഷത്തിനിടയില്‍ നടപ്പിലാക്കി കഴിഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?