Follow Us On

17

June

2025

Tuesday

ദുരിത ബാധിതര്‍ക്ക് സഹായവുമായി കാത്തോലിക്ക കോണ്‍ഗ്രസ്

ദുരിത ബാധിതര്‍ക്ക് സഹായവുമായി കാത്തോലിക്ക കോണ്‍ഗ്രസ്
കല്പറ്റ: സമാനതകള്‍ ഇല്ലാത്ത ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ നിവാസികള്‍ക്കൊപ്പം നഷ്ട്ടപ്പെട്ടുപോയ ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി കാത്തോലിക്ക കോണ്‍ഗ്രസ്.
സമയ ബന്ധിതമായി ഈ കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ആലോചിക്കുവാനായി അന്‍പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാത്തോലിക്ക കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ സമിതി ഉടന്‍ ചേരുമെന്ന് ഗ്ലോബല്‍ സമിതി പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ഡോ. കെ.പി സാജു കൊല്ലപ്പിള്ളില്‍, ബെന്നി ആന്റണി, രാജേഷ് ജോണ്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, മാനന്തവാടി രൂപത സമിതി അംഗം ബീന ജോസ് കരിമാം കുന്നേല്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?