Follow Us On

22

November

2024

Friday

ഇറാന്‍ – ഇസ്രായേല്‍: ഇറാന് വത്തിക്കാന്റെ സമാധാന ആഹ്വാനം

ഇറാന്‍ – ഇസ്രായേല്‍: ഇറാന് വത്തിക്കാന്റെ സമാധാന ആഹ്വാനം

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം ഏറെ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ ഫോണില്‍ സംസാരിച്ചു. യുദ്ധം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ചുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക പ്രകടിപ്പിക്കാനും, സംഭാഷണത്തിനും, ചര്‍ച്ചകള്‍ക്കും, സമാധാനത്തിനും അഭ്യര്‍ത്ഥിക്കുന്നതിനും വേണ്ടിയാണ് പരിശുദ്ധ സിംഹാസനം ഇറാന്റെ പുതിയ രാഷ്ട്രപതിയുമായി സംസാരിച്ചതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
ജൂലൈ 31ന് ടെഹ്‌റാനില്‍ കൊല്ലപ്പെട്ട ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണത്തിന് മറുപടിയായി ഇറാന്‍ ഇസ്രായേലില്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ്, കര്‍ദ്ദിനാള്‍ സമാധാനത്തിനുള്ള ആഹ്വാനവുമായി മുന്‍പോട്ടു വന്നത്.

ആഗസ്റ്റ് പന്ത്രണ്ടാം തീയതിയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പരോളിന്‍, ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ചത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ശുഭകരമാകട്ടെയെന്ന് കര്‍ദ്ദിനാള്‍ ആശംസിച്ചു.

എന്നാല്‍ അതേസമയം, നിലവിലുള്ള സാഹചര്യങ്ങളിന്മേല്‍ വത്തിക്കാന്‍ ഏറെ ഉത്ക്കണ്ഠയിലാണെന്ന യാഥാര്‍ഥ്യവും കര്‍ദ്ദിനാള്‍ പരോളിന്‍ പങ്കുവച്ചു. വത്തിക്കാന്‍ മാധ്യമ വക്താവ് മത്തേയോ ബ്രൂണിയാണ് ഇറാന്‍ പ്രസിഡന്റുമായുള്ള സംഭാഷണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സിസ് പാപ്പയും മധ്യ പൂര്‍വേഷ്യയില്‍ നിലവിലിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?