മനുഷ്യന്റെ ജീവനും നിലനില്പിനും ഭീക്ഷണിയായ ആണവായുധങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണെന്ന് ജപ്പാനിലെ ഹിരോഷിമ അണുബോംബു ദുരന്തത്തെ അതിജീവിച്ച മിച്ചിക്കൊ കോണൊ എന്ന വനിത വത്തിക്കാന്‍ മാദ്ധ്യമ വിഭാഗത്തോട് പറഞ്ഞു. അണുബോംബ് സ്‌ഫോടന വേളയില്‍ കോണൊ നാലുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞായിരുന്നു.
അണുവായുധങ്ങള്‍ ഇല്ലാതാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണ്. ഹിരോഷിമയില്‍ 79 വര്‍ഷം മുമ്പ്, അതായത്, 1945 ആഗസ്റ്റ് 6ന് രാവിലെ 8.15ന് അമേരിക്കന്‍ ഐക്യനാടുകളുടെ ബി 29 യുദ്ധവിമാനം ഇട്ട ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് നാലുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞായിരുന്ന കോണൊ തന്റെ മാതാപിതാക്കളോടൊപ്പം ആയിരുന്നിടത്തുനിന്ന് 2 കിലോമീറ്റര്‍ അകലെയാണ് പൊട്ടിയത്. എണ്‍പതിനായിരത്തോളം പേര്‍ തല്‍ക്ഷണം മരിച്ചു.
79 വയസ്സു പ്രായമുള്ള അതിജീവിത കോണൊ വത്തിക്കാന്‍ മാദ്ധ്യമ വിഭാഗത്തിന് അനുവദിച്ച അഭിമുഖത്തില്‍ അണുബോംബു സ്‌ഫോടനാന്തര ജീവിത സാക്ഷ്യം പങ്കുവയ്ക്കുകയായിരുന്നു.
അന്ന് കൈക്കുഞ്ഞായിരുന്ന കോണൊയ്ക്ക് ബോംബ്‌സ്‌ഫോടന സംഭവത്തെക്കുറിച്ച് പറയാനാകില്ലെങ്കിലും അണുവികിരണത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും സമാധാന സന്ദേശ പ്രചാരണത്തെക്കുറിച്ചും ്അവര്‍ വിശദമായി പങ്കുവച്ചു.
അന്ന് സംഭവിച്ചവയെക്കുറിച്ചും അണുബോംബിന്റെ അപകടങ്ങളെക്കുറിച്ചും ഇക്കാലത്ത് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാണെന്നും ആണവായുധങ്ങള്‍ക്ക് അറുതിവരുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ അതിവേഗം കണ്ടെത്തി നടപ്പില്‍ വരുത്തേണ്ടെതുണ്ടെന്നും കോണൊ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *