Follow Us On

15

June

2025

Sunday

സീറോമലബാര്‍ സഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു

സീറോമലബാര്‍ സഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു

കാക്കനാട്: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാന്‍ സിനഡിന്റെ മൂന്നാം സമ്മേളനത്തിന് തുടക്കമായി.  സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവ് നല്‍കിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് സിനഡുപിതാക്കന്മാര്‍ ഒരുമിച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഔദ്യോഗികമായി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 53 പിതാക്കന്മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 22 വൈകുന്നേരം മുതല്‍ 25 ഉച്ച വരെ പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ നടക്കുന്ന അഞ്ചാമത് സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ സിനഡുപിതാക്കന്മാര്‍ പങ്കെടുക്കും. 26ന് രാവിലെ സഭാ ആസ്ഥാനത്ത് പുനരാരംഭിക്കുന്ന സിനഡുസമ്മേളനം 31-ാം തിയതി ശനിയാഴ്ച സമാപിക്കും. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?