Follow Us On

24

November

2024

Sunday

സിസ്റ്റര്‍ വില്‍ഹെല്‍മിനാ ലങ്കാസ്റ്ററിന്റെ ശരീരത്തിന് കേടുപാടുകളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ സംഘം

സിസ്റ്റര്‍ വില്‍ഹെല്‍മിനാ ലങ്കാസ്റ്ററിന്റെ ശരീരത്തിന് കേടുപാടുകളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ സംഘം

ഗോവര്‍/യുഎസ്എ: സിസ്റ്റര്‍ വില്‍ഹെല്‍മിനാ ലങ്കാസ്റ്ററിന്റെ ശരീരത്തിന് കേടുപാടുകളില്ലെന്ന്  കന്‍സാസ് രൂപത നിയോഗിച്ച മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചതായി കന്‍സാസ് ബിഷപ് ജെയിംസ് വി ജോണ്‍സ്റ്റണ്‍. 2019 മെയ് 19ന് അന്തരിച്ച ബെനഡിക്ടന്‍സ് ഓഫ് മേരി, ക്വീന്‍ ഓഫ് അപ്പോസ്തല്‍സ് സന്യാസിനിസഭയുടെ സ്ഥാപകയായ സിസ്റ്ററ് വില്‍ഹെല്‍മിനയുടെ ശരീരം അബ്ബെ ദൈവാലയത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനായി 2023 ഏപ്രില്‍ 28-ന് പുറത്തെടുത്തപ്പോഴാണ് സിസ്റ്ററിന്റെ ശരീരം അഴുകാത്ത അവസ്ഥയില്‍ കാണപ്പെട്ടത്.

തടികൊണ്ടുള്ള മൃതപേടകത്തില്‍ സാധാരണ പോലെ സംസ്‌കരിച്ച മൃതശരീരം നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും അഴുകാത്ത അവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്  2023 മെയ് 24ന് ഇതിനെക്കുറിച്ച് പഠിക്കുവാനായി പ്രാദേശിക മെഡിക്കല്‍ അംഗങ്ങള്‍ അടങ്ങിയ കമ്മീഷന് ബിഷപ് രൂപം നല്‍കി. ശരീരം അഴുകാതിരിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങളൊന്നുമില്ലാതെ അടക്കിയ സിസ്റ്റര്‍ വില്‍ഹെല്‍മിനായുടെ മൃതശരീരം അടക്കിയ മൃതപേടകത്തിന്റെ ചില ഭാഗങ്ങള്‍ ദ്രവിച്ച് പോയെങ്കിലും സിസ്റ്ററിന്റെ ശരീരമോ ധരിച്ചിരുന്ന വസ്ത്രങ്ങളോ ദ്രവിക്കുന്നതിന്റെ സൂചനകളില്ലെന്നാണ് അവസാന റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ സംഘം വ്യക്തമാക്കിയിരിക്കുന്നത്.

സിസ്റ്ററിന്റെ ശരീം കേടുകൂടാതെ സംരക്ഷിക്കപ്പെടാന്‍ കാരണമായ എന്തെങ്കിലും രാസവസ്തു സിസ്റ്ററിനെ അടക്കം ചെയ്തിരുന്ന മണ്ണില്‍ ഉണ്ടായിരുന്നോ എന്നറിയുന്നതിനുള്ള പരീക്ഷണങ്ങളും തുടര്‍ന്ന് നടക്കും. ഒരു വ്യക്തിയുടെ ശരീരം അഴുകാതിരിക്കുന്നത് കൊണ്ട് ആ വ്യക്തിയെ വിശുദ്ധനോ വിശുദ്ധയോ ആയി സഭ കരുതുന്നില്ലെന്ന് വ്യക്തമാക്കിയ ബിഷപ് ജെയിംസ് സിസ്റ്റര്‍ വില്‍ഹെല്‍മിനയുടെ ജീവിതം ഇനിയും അനേകരുടെ ഹൃദയങ്ങള്‍ യേശുവിലേക്കും മാതാവിലേക്കും തുറക്കപ്പെടുന്നതിന് കാരണമാകട്ടെയെന്ന് ആശംസിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?