തൃശൂര്‍: ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി എരനെല്ലൂര്‍ ഇന്‍ഫന്റ് ജീസസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അമല മെഡിക്കല്‍ കോളേജ് ഫിസിയോ തെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ഫിസിയോ തെറാപ്പി പരിശീലനവും ബോധവല്‍കരണ പരിപാടികളും നടത്തി.
അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ഫിസിയോതെറാപ്പി വിഭാഗം മേധാവി സുമി റോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കൊച്ചുത്രേസ്യ വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
അമലയിലെ ഫിസിയോതെറാപ്പി ടീം അംഗങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യായാമങ്ങളെക്കുറിച്ച് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും വിദ്യാര്‍ത്ഥികളുടെ ശാരീരിക പ്രവര്‍ത്തനവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുത്തുന്ന വ്യായാമങ്ങള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *