തൃശൂര്‍: ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് അമല അലയ്ഡ് ഹെല്‍ത്ത് സയന്‍സസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി. അമല മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും വിദ്യര്‍ത്ഥികളും നേഴ്‌സുമാരും സ്റ്റഫ് അംഗങ്ങളുമായി 82 പേര്‍ രക്തം ദാനം ചെയ്തു.
അമലയില്‍ നടന്ന സമ്മേളനത്തില്‍ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സി രതീഷ് മുഖ്യാതിഥിയായിരുന്നു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സി എംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, അലയ്ഡ് ഐല്‍ത്ത് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. എം.സി സാവിത്രി, അമല ബ്ലഡ് സെന്റര്‍ മേധാവി, ഡോ. വിനു വിപിന്‍, തൃശൂര്‍ ജില്ല എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ സുബാഷ് മാത്യു, നിധിന്‍ ഹരിദാസ്, സോന കെ.എസ് എന്നിവര്‍ പ്രസംഗിച്ചു.
അമല അലയ്ഡ് ഹെല്‍ത്ത് സയന്‍സസ് വിദ്യര്‍ത്ഥികളുടെ നേതൃത്വത്തില്‍റാലിയും ഫ്‌ലാഷ് മോബും രക്തദാന ബോധവല്‍ക്കരണ പ്രോഗ്രാമുകളുംനടത്തി. രക്തദാന ക്യാമ്പുകള്‍ സഘടിപ്പിച്ച ഭാരവാഹികളെ ആദരിച്ചു. കിഡ്‌നി ദാനം ചെയ്ത ശേഷം 27 തവണ രക്തം ദാനം ചെയ്ത കെ.എഫ് ബ്ലസന്‍ പേരാമംഗലത്തിനെ സമ്മേളനത്തില്‍ പ്രത്യേകം ആദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *