Follow Us On

29

June

2025

Sunday

മോണ്‍. ജോര്‍ജ് കൂവക്കാടിന് ആശംസകളുമായി കാഞ്ഞിരപ്പള്ളി രൂപത

മോണ്‍. ജോര്‍ജ് കൂവക്കാടിന് ആശംസകളുമായി കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ നിയമനം അഭിമാനപൂര്‍വ്വം ശ്രവിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ മാര്‍പാപ്പയുടെ വിദേശ യാത്രകളുടെ ചുമതല നിര്‍വ്വഹിക്കുന്ന മോണ്‍. കൂവക്കാടിന്റെ വിശ്വസ്തമായ ശുശ്രൂഷ മാതൃസഭയായ സീറോ മലബാര്‍ സഭയുടെ വിശ്വാസ ചൈതന്യത്തെ അടയാളപ്പെടുത്തുന്നു. മാര്‍ത്തോമ്മാ ശ്ലീഹയുടെ വിശ്വാസ പൈതൃകമുള്ള സീറോ മലബാര്‍ സഭയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് മോണ്‍. കൂവക്കാടിന്റെ നിയമനം.
ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളെല്ലാം വിശ്വസ്തതയോടെ നിര്‍വ്വഹിക്കുന്ന വിവേകിയും വിശ്വസ്തനും വിനീതനുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിന്റ ശുശ്രൂഷയിലൂടെ സുവിശേഷ വെളിച്ചം അനേകരിലേക്ക് പകരുന്നതിനിടയാകട്ടെ മാര്‍ പുളിക്കല്‍ ആശംസിച്ചു. ചങ്ങനാശേരി അതിരൂപതാംഗമെന്ന നിലയില്‍ കാഞ്ഞിരപ്പള്ളി രൂപതയുമായി പുലര്‍ത്തുന്ന ഹൃദയ ബന്ധം സ്‌നേഹപൂര്‍വം സ്മരിക്കുന്നു.
കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥനയും സ്‌നേഹവും മാര്‍ മാത്യു അറയ്ക്കലിനൊപ്പം അറിയിക്കുന്നതായി മാര്‍ ജോസ് പുളിക്കല്‍ ആശംസാ സന്ദേശത്തില്‍ പറയുന്നു
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?