Follow Us On

22

November

2024

Friday

അമ്മ പകര്‍ന്നു നല്‍കുന്നതാണ് ആദ്യ വിശ്വാസ പരിശീലനം

അമ്മ പകര്‍ന്നു നല്‍കുന്നതാണ് ആദ്യ വിശ്വാസ പരിശീലനം
പാലക്കാട്: ഒരു കുഞ്ഞിന്റെ ജനനം മുതല്‍ അമ്മ പകര്‍ന്നു നല്‍കുന്നതാണ് ആദ്യ വിശ്വാസ പരിശീലനമെന്നും ദൈവിക രേഖകളുടെ കലവറയില്‍ നിന്നും പുതുതലമുറയ്ക്ക് വിശ്വാസ പരിശീലകര്‍ പകര്‍ന്നു നല്‍കുന്നതാണ് ഞായറാഴ്ച വിശ്വാസ പരിശീലനമെന്നും മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. പാലക്കാട് പാസ്റ്ററല്‍ സെന്ററില്‍ രൂപത മതാധ്യാപക ദിനത്തില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യാനുഭവത്തിലേക്ക് കുട്ടികളെ വളര്‍ത്തും വിധം രൂപതയില്‍ വിശ്വാസപരിശീലനം നടത്തുന്ന എല്ലാ വിശ്വാസ പരിശീലകരെയും പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അഭിനന്ദിച്ചു.
അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അമല്‍ വലിയവീട്ടില്‍, വടക്കഞ്ചേരി ഫൊറോന വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ. ജയ്ജന്‍ വെള്ളിയാംകണ്ടത്തില്‍, വിശ്വാസ പരിശീലന കൗണ്‍സില്‍ സെക്രട്ടറി സജി ജേക്കബ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വൈദികരെയും 35, 25, 15 വര്‍ഷങ്ങള്‍ വിശ്വാസ പരിശീലന ശുശ്രൂഷ നല്‍കിയ അധ്യാപകരെയും, രൂപതയുടെ ബേസിക് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലെ റാങ്ക് ജേതാക്കളെയും സമ്മേളനത്തില്‍ ആദരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?