Follow Us On

16

October

2024

Wednesday

ആണവനിരായുധീകരണ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര പ്രഖ്യാപനം

ആണവനിരായുധീകരണ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര പ്രഖ്യാപനം

ഓസ്ലോ/നോര്‍വേ: ഹിരോഷിമയിലും നാഗാസാക്കിയിലും യുഎസ് നടത്തിയ ആണവബോംബിംഗിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ ജപ്പാനിലെ നിഹോണ്‍ ഹിഡായന്‍കോ എന്ന സംഘടനക്ക് നോബല്‍ സമ്മാനം നല്‍കിയതിലൂടെ ആണവനിരായുധീകരണ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ഓസ്ലേയിലെ നോര്‍വേജിയന്‍ നോബല്‍ കമ്മിറ്റി.

ആണവായുധ വിമകുക്ത ലോകത്തിനായി ഈ സംഘടന നടത്തിയ പരിശ്രമങ്ങള്‍ക്കാണ് നോബല്‍ പുരസ്‌കാരം സമ്മാനിച്ചത്.   ശാരീരിക ക്ലേശങ്ങള്‍ക്കും വേദനാജനകമായ ഓര്‍മകള്‍ക്കുമിടയില്‍പ്പെട്ട് ഞെരുങ്ങുമ്പോഴും പ്രത്യാശയും സമാധാനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ തങ്ങളുടെ അനുഭവങ്ങളെ ഉപയോഗിച്ചതിന് എല്ലാ അതിജീവിതരെയും ആദരിക്കുവാന്‍ ആഗ്രഹിക്കുന്നതായും പുരസ്‌കാരനിര്‍ണയ കമ്മിറ്റി വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റിലും ഉക്രെയ്‌നിലും സുഡാനിലും നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ ലോകമസമാധാനത്തിന് തന്നെ ഭീഷണിയായേക്കാവുന്ന സാഹചര്യത്തിലാണ് ആണവനിരായുധീകരണത്തിന് പ്രോത്സാഹനം നല്‍കുന്ന ഈ പ്രഖ്യാപനമുണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന ഭീഷണികള്‍  ഇവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിലക്കിനുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാണെന്ന് നോര്‍വേജിയന്‍ നോബല്‍ കമ്മിറ്റിയുടെ തലവനായ ജോര്‍ഗെന്‍ വാത്‌നെ ഫ്രൈഡന്‍സ് പറഞ്ഞു.

2017ലും 1995ലും ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുന്നേറ്റങ്ങള്‍ക്കും വ്യക്തികള്‍ക്കും നോബല്‍ പുരസ്‌കാരം സമ്മാനിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?