Follow Us On

21

November

2024

Thursday

ബ്ലൈന്‍ഡ് വോക്കുമായി പ്രൊജക്ട് വിഷന്‍

ബ്ലൈന്‍ഡ് വോക്കുമായി  പ്രൊജക്ട് വിഷന്‍

ബംഗളൂരു: അന്ധരായവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലേക്ക് സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിനായി ഇരുന്നൂറിലധികം സിസ്റ്റേഴ്‌സും വൈദികരും അല്മായരും കണ്ണുകള്‍ മൂടിക്കെട്ടിയുള്ള റാലി നടത്തി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിലായിരുന്നു ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംഘടിപ്പിച്ചുകൊണ്ട് ക്ലരീഷന്‍ വൈദികനായ ഫാ. ജോര്‍ജ് കണ്ണന്താനം ഈ പരിപാടി സംഘടിപ്പിച്ചത്.
ആതുരസവേനരംഗത്ത് ജോലി ചെയ്യുന്ന 317 അംഗങ്ങള്‍ ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നടന്ന ഈ പ്രോഗ്രാമില്‍ പങ്കെടുത്തു. ഹെല്‍ത്ത്‌കെയര്‍ മിഷന്റെ ദീര്‍ഘകാല സുസ്ഥിരത എന്നതായിരുന്നു ഈ വര്‍ഷത്തെ തീം.

പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ആതുരസേവനരംഗത്തെ സഭയുടെ നേതൃത്വവും പ്രതിബദ്ധതയുമായിരുന്നു മീറ്റിംഗില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടതെന്ന് അഗര്‍ത്തല ബിഷപ് ലൂമെന്‍ മെന്റെയിറോ പറഞ്ഞു. അസോസിയേഷന്റെ എക്ലേസിയാസ്റ്റിക്കല്‍ അഡൈ്വസറാണ് അദ്ദേഹം.
ബ്ലൈന്‍ഡ് വാക്ക് എന്നത് പ്രോജക്റ്റ് വിഷന്‍ എന്ന പദ്ധതിയുടെ ആശയമാണെന്ന് ക്ലരീഷന്‍ സഭാംഗമായ ഫാ. കണ്ണന്താനം പറഞ്ഞു. അദ്ദേഹം നേരത്തെ അസോസിയേഷന്റെ നാഷണല്‍ സെക്രട്ടറിയായിരുന്നു. ഇന്ത്യയിലെ അന്ധരായ 10 ശതമാനം ആളുകള്‍ക്ക് കോര്‍ണിയ ട്രാന്‍സ്പ്ലാന്റിലൂടെ കാഴ്ച വീണ്ടെടുക്കാനാകും. ഇന്ത്യയില്‍ 15 മില്യണ്‍ ആളുകള്‍ അന്ധരാണ്. ക്രൈസ്തവര്‍ വിചാരിച്ചാല്‍ അവരിലധികം പേരുടെയും അന്ധതയ്ക്ക് പരിഹാരം കണ്ടെത്താനാകും. നിര്‍ഭാഗ്യവശാല്‍ ക്രൈസ്തവരുടെ ഇടയില്‍ നേത്രദാനം വളരെ അപൂര്‍വ്വമാണെന്നും ഫാ. കണ്ണന്താനം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?