Follow Us On

06

June

2025

Friday

യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനം 24 -ന്

യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനം 24 -ന്

വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്‌സിത് നോസ്’ (അവിടുന്ന് നമ്മെ സ്‌നേഹിച്ചു) 24-ന് പ്രസിദ്ധീകരിക്കും. വിശുദ്ധ മാര്‍ഗരറ്റ് മേലി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്. 223 ഡിസംബര്‍ 27ന് ആരംഭിച്ച വാര്‍ഷികാഘോഷങ്ങള്‍ 2025 ജൂണ്‍ 27-നാണ് അവസാനിക്കുന്നത്.

യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് താന്‍ ഒരു ഡോക്കുമെന്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട ജൂണ്‍ മാസത്തിലെ ജന റല്‍ ഓഡിയന്‍സില്‍ പാപ്പ പറഞ്ഞിരുന്നു. സഭയുടെ നവീകരണത്തിന്റെ പാതയില്‍ വെളിച്ചം വീശുവാനും ഹൃദയം നഷ്ടപ്പെട്ട ലോകത്തോട് എന്തെങ്കിലും അര്‍ത്ഥപൂര്‍ണമായി സംസാരിക്കുവാനും കര്‍ത്താവിന്റെ ധ്യാനത്തെക്കുറിച്ചുള്ള ധ്യാനം സഹായിക്കുമെന്നാണ് പാപ്പ അന്ന് പറഞ്ഞത്.
ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലാം ചാക്രികലേഖനമാണ്. 2013-ല്‍ പ്രസിദ്ധീകരിച്ച ലൂമന്‍ ഫിദെയി, 2015-ല്‍ പ്രസിദ്ധീകരിച്ച ലൗദാത്തോ സി, 2020-ല്‍ പ്രസിദ്ധീകരിച്ച ഫ്രത്തെല്ലി തൂത്തി എന്നിവയാണ് പാപ്പയുടെ മറ്റ് ചാക്രികലേഖനങ്ങള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?