Follow Us On

04

December

2024

Wednesday

മാധ്യമപ്രവര്‍ത്തനം വലിയ വിളിയും നിയോഗവും: ഫ്രാന്‍സിസ് പാപ്പാ

മാധ്യമപ്രവര്‍ത്തനം വലിയ വിളിയും നിയോഗവും: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: വലിയ ഒരു നിയോഗത്തോടെയുള്ള ജീവിതമാണ് മാധ്യമപ്രവര്‍ത്തകരുടേതെന്ന് ഫ്രാന്‍സിസ് പാപ്പാ. പരസ്പരബന്ധത്തിന്റെ പാലങ്ങള്‍ പണിയാനും, സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്താനും, വര്‍ത്തമാനകാലകാര്യങ്ങളില്‍ സജീവമായി ഇടപെടാനുമുള്ള ഉത്തരവാദിത്വമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. വത്തിക്കാന്‍ വാര്‍ത്താവിനിമയകാര്യാലയത്തിലെ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് മാധ്യമപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചത്.

ഹൃദയങ്ങള്‍ തമ്മിലുള്ള ആശയവിനിമയമെന്ന സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞ പാപ്പാ, നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ മുന്നില്‍ മുറിവേല്‍ക്കാന്‍ തയ്യാറാകുന്ന ഒരു ശൈലിയോടെയും, കൂടുതല്‍ ധൈര്യത്തോടെയും എല്ലായിടങ്ങളിലേക്കുമെത്താനും, സ്വന്തം ആശയങ്ങളേക്കാള്‍, സത്യസന്ധതയോടും തീക്ഷണതയോടും കൂടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
യുദ്ധങ്ങളാല്‍ ലോകം വലയുമ്പോഴും പ്രത്യാശയോടെ മുന്നോട്ട് നോക്കാന്‍ ക്രൈസ്തവര്‍ക്കാകണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ദൈവമാണ് ചരിത്രത്തെ നയിക്കുന്നതെന്നതും, അവനാണ് മനുഷ്യജീവന് സംരക്ഷിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ച പാപ്പാ, തിന്മ ഒരിക്കലും വിജയിക്കില്ലെന്ന് വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?