ബംഗളൂരു: ഉഡുപ്പി രൂപതയിലെ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ശില്പശാല നടത്തി. ഉഡുപ്പിയിലെ അനുഗ്രഹ പാസ്റ്ററല്‍ സെന്ററില്‍ വെച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍മാരും ഹെഡ്മാസ്റ്റര്‍മാരും സ്‌കൂളുകളിലെ ടെക്‌നിക്കല്‍ സ്റ്റാഫും ഉഡുപ്പി രൂപതയുടെ കാത്തലിക് ഏഡ്യുക്കേഷണല്‍ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു.
വിദ്യാഭ്യാസരംഗത്തെ ധാര്‍മ്മികനിലവാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയില്‍ എ.ഐ സ്‌കില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയ ഉഡുപ്പി കാത്തലിക് എഡ്യുക്കേഷണല്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. വിന്‍സന്റ് ക്രാസ്റ്റ പറഞ്ഞു. വികാരി ജനറല്‍ ഫാ. ഫെര്‍ഡിനന്‍ഡ് ഗോണ്‍സാല്‍വസ് പ്രസംഗിച്ചു. കാനറ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഡയറക്ടറും ഗൂഗിള്‍ എ.ഐ സര്‍ട്ടിഫൈഡ് കോച്ചുമായ ഫാ. അനില്‍ ഇവാന്‍ ഫെര്‍ണാണ്ടസ്, ഗുഗിള്‍ സര്‍ട്ടിഫൈഡ് പ്രഫഷണല്‍ ലിയോ വിക്ടര്‍ സാല്‍കി എന്നിവര്‍ ക്ലാസെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *