പെരുവണ്ണാമൂഴി: സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമമാണ് ലോകം ശ്രദ്ധിക്കുന്നതെന്ന് കെസിബിസി പ്രസിഡന്റും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും ശാലോം ശുശ്രൂഷകളുടെ മുഖ്യരക്ഷാധികാരിയുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പെരുവണ്ണാമൂഴി ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന 2023-ലെ മോണ്‍. സി.ജെ വര്‍ക്കി മെമ്മോറിയല്‍ ശാലോം മീഡിയ അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദിവംഗതനായ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ശാലോം മീഡിയ അവാര്‍ഡ് ഷെയ്ക്കെന ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും സുവിശേഷ പ്രസംഗകനുമായ സന്തോഷ് കരുമത്രക്ക് നല്കുമ്പോള് കേരള സഭയുടെ അഭിനന്ദനവും ആദരവും സന്തോഷപൂര്‍വം അറിയിക്കുകയാണെന്ന് കാതോലിക്ക ബാവ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെയും ക്രൈസ്തവ എഴുത്തുകാരെയും ആദരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി ശാലോം മീഡിയ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ശാലോം മീഡിയ അവാര്‍ഡ് സന്തോഷ് കരുമത്രക്ക് കാതോലിക്ക ബാവ സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
സമ്മേളനത്തില്‍ മാനന്തവാടി രൂപതാ സഹായ മെത്രാന് മാര്‍ അലക്സ് താരാമംഗലം അധ്യക്ഷത വഹിച്ചു. ശാലോം മിനിസ്ട്രീസ് ചെയര്മാന് ബെന്നി പുന്നത്തറ മുഖ്യപ്രഭാഷണം നടത്തി.
ശാലോം ടിവി ചെയര്‍മാനും സണ്‍ഡേ ശാലോം അസോസിയേറ്റ് എഡിറ്ററുമായ ഫാ. ജോസഫ് വയലില്‍, എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി എംഎസ്എംഐ, കുട്ടിക്കാനം മരിയന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. റൂബിള്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാവ് സന്തോഷ് കരുമത്ര മറുപടി പ്രസംഗം നടത്തി. സണ്‍ഡേ ശാലോം മാനേജിംഗ് എഡിറ്റര്‍ പ്രഫ. കെ.ജെ മാത്യു സ്വാഗതവും ശാലോം ടിവി സീനിയര്‍ മാനേജര്‍ സക്കറിയാസ് അഗസ്റ്റിന് നന്ദിയും പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *