Follow Us On

29

December

2024

Sunday

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ദി ബൈബിള്‍ ഇന്‍ എ ഇയര്‍’ മലയാളം പോഡ്കാസ്റ്റ് ജനുവരി 1-ന് ആരംഭിക്കും

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ദി ബൈബിള്‍ ഇന്‍ എ ഇയര്‍’  മലയാളം പോഡ്കാസ്റ്റ് ജനുവരി 1-ന് ആരംഭിക്കും

തിരുവനന്തപുരം: ദിവസവും അരമണിക്കൂര്‍ മാത്രം ചിലവഴിച്ച് ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ മുഴുവന്‍ വായിക്കുകയും പഠിക്കുകയും ചെയ്യാന്‍ അവസരം ഒരുക്കുന്ന ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ മലയാളം പതിപ്പ് ജനുവരി ഒന്നിന് ആരംഭിക്കും.

പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഈ പോഡ്കാസ്റ്റ് ഇതേ പേരിലുള്ള ഇംഗ്ലീഷ് പോഡ്കാസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച അസെന്‍ഷനാണ് ഒരുക്കുന്നത്. ഫാ. മൈക്ക് ഷ്മിറ്റ്‌സ് നേതൃത്വം നല്‍കിയ ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ ഇംഗ്ലീഷ്  പോഡ്കാസ്റ്റ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയിരുന്നു.

പ്രശസ്ത സുവിശേഷകനായ ജെഫ് കാവിന്‍സ് രൂപം നല്‍കിയ ‘ദി ഗ്രേറ്റ് അഡ്വഞ്ചര്‍ ബൈബിള്‍ ടൈംലൈനി’നെ അടിസ്ഥാനമാക്കി  ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കുന്ന ഈ പോഡ്കാസ്റ്റ് ഏതെങ്കിലും ഇന്ത്യന്‍ ഭാഷയിലുള്ള ആദ്യ ബൈബിള്‍ ഇന്‍ എ ഇയര്‍ പോഡ്കാസ്റ്റ് കൂടിയാണ്.

ബൈബിള്‍ ഇന്‍ എ ഇയറിന്റെ വെബ്‌സൈറ്റിലൂടെയും യൂട്യൂബിലൂടെയും സ്‌പോട്ടിഫൈയിലൂടെയും ഈ പോഡ്കാസ്റ്റില്‍ പങ്ക് ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:     https://www.biyindia.com/

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?