Follow Us On

08

January

2025

Wednesday

ഇടവകതല ജൂബിലി വര്‍ഷാചരണത്തിന് കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കമായി

ഇടവകതല ജൂബിലി വര്‍ഷാചരണത്തിന് കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കമായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ നടന്ന ദനഹാത്തിരുനാള്‍ റംശ നമസ്‌കാരത്തോടെ ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലിയുടെ ഇടവകതല ജൂബിലി ആചരണത്തിന്  കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കമായി.
കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍  രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തിലാണ് റംശ നമസ്‌കാരം നടന്നത്. ദനഹത്തിരുനാള്‍ റംശ നമസ്‌കാരത്തോടനുബന്ധിച്ച് ലോകത്തിന്റെ പ്രകാശമായ ഈശോ മിശിഹായെ അനുസ്മരിച്ച് പിണ്ടിയില്‍ ദീപം തെളിയിച്ചു.  ഇരുളകറ്റി ലോകത്തിന് പ്രകാ ശമായ ഈശോ മിശിഹായുടെ പ്രത്യക്ഷീകരണത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങള്‍  പഴയപള്ളി പരിസരത്തെ വര്‍ണാഭമാക്കി. ഈശോയുടെ മാമ്മോദീസയെയും പ്രത്യക്ഷീക രണത്തെയും അനുസ്മരിക്കുന്ന തിരുനാളാണ് ദനഹാത്തിരുനാള്‍.
കത്തീഡ്രല്‍ ഇടവകയിലെ കുട്ടികളും യുവജനങ്ങളും പള്ളി അങ്കണത്തില്‍ അവതരിപ്പിച്ച നസ്രാണി കലാരൂപങ്ങളായ മാര്‍ഗംകളിയുള്‍പ്പെടെയുള്ളവ നസ്രാണി പൈതൃകത്തിന്റെ ഓര്‍മപ്പെടുത്തലായി. കാഞ്ഞിരപ്പള്ളി രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രമായ സുവാറ, നസ്രാണി മാര്‍ഗം കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓര്‍മയിലെ ദനഹാ എന്ന പേരില്‍ ദനഹാ തിരുനാളാചരണാനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിന് രൂപതാതലത്തില്‍ അവസരമൊരുക്കിയിരുന്നു.
കത്തീഡ്രലിലെ ക്രമീകരണങ്ങള്‍ക്ക് വികാരി ആര്‍ച്ചുപ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ. ജോസഫ് ആല പ്പാട്ടുകുന്നേല്‍, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ്  കത്തീഡ്രലില്‍   രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച പരിശുദ്ധ കുര്‍ബാനയിലെ ഉത്ഥാനഗീതത്തോടനു ബന്ധിച്ചുള്ള ദീപം തെളിക്കല്‍ ശുശ്രൂഷയോടെ രൂപതാതല ജൂബിലി വര്‍ഷാചരണം നേരത്തെ തുടങ്ങിയിരുന്നു.
ആരാധനക്രമ വിശ്വാസജീവിത പരിശീലന പരിപാടികള്‍, കുമ്പസാരത്തിനുള്ള അധിക സൗകര്യങ്ങള്‍, തീര്‍ത്ഥാടനങ്ങളുടെ  പ്രോത്സാഹനം എന്നിവയിലൂടെ വിശ്വാസ ജീവിതത്തിന് ശക്തിപകരുന്ന വിവിധ കര്‍മപദ്ധതികള്‍ ജൂബിലി വര്‍ഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ നടപ്പിലാക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?