Follow Us On

20

April

2025

Sunday

ജപമാലയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന ‘റോസറി ഇന്‍ എ ഇയര്‍’ പോഡ് കാസ്റ്റ് ആപ്പിള്‍ പോഡ്കാസ്റ്റ് ചാര്‍ട്ടില്‍ ഒന്നാമത്

ജപമാലയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന ‘റോസറി ഇന്‍ എ ഇയര്‍’ പോഡ് കാസ്റ്റ് ആപ്പിള്‍ പോഡ്കാസ്റ്റ് ചാര്‍ട്ടില്‍ ഒന്നാമത്

വാഷിംഗ്ടണ്‍ ഡിസി:  പ്രമുഖ കാത്തലിക് മീഡിയ കമ്പനിയായ അസെന്‍ഷന്‍ ജനുവരി ഒന്ന് മുതല്‍ പ്രക്ഷേപണം ആരംഭിച്ച ‘റോസറി ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റ് യുഎസിലെ ആപ്പിള്‍ പോഡ്കാസ്റ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി. ആപ്പിള്‍ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുന്ന അസെന്‍ഷന്റെ മൂന്നാമത്തെ പോഡ്കാസ്റ്റാണിത്. 2021-ല്‍ ഫാ. മൈക്ക് ഷ്മിറ്റ്‌സ് അവതരിപ്പിച്ച ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ എന്ന പോഡ്കാസ്റ്റും 2023-ല്‍ ഫാ.ഷ്മിറ്റ്‌സ് തന്നെ ആതിഥേയത്വം വഹിച്ച ‘ദി കാറ്റക്കിസം ഇന്‍ എ ഇയര്‍’ എന്ന പോഡ്കാസ്റ്റും നേരത്തെ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയിരുന്നു.

ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭയായ ഫ്രാന്‍സിസ്‌കന്‍ ഫ്രയേഴ്സ് ഓഫ് ദി റിന്യൂവല്‍ അംഗമായ  ഫാ. മാര്‍ക്ക്-മേരി അമേസാണ് ജപമാലയെ ആഴത്തില്‍ മനസിലാക്കാനും പ്രാര്‍ത്ഥിക്കാനും സഹായിക്കുന്ന ‘ദ റോസറി ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റ്  ഹോസ്റ്റ് ചെയ്യുന്നത്. ‘പ്രാര്‍ത്ഥനയുടെ പേശി’ വളര്‍ത്തിയെടുക്കാന്‍ ഈ പോഡ്കാസ്റ്റ് സഹായിക്കുമെന്ന് ഫാ. അമേസ് പറഞ്ഞു. സമാനതകളില്ലാത്ത പ്രാര്‍ത്ഥനയാണ് ജപമാലയെന്നും അത് ആഴത്തില്‍ ധ്യാനിക്കാന്‍ ശ്രോതാക്കളെ സഹായിക്കുന്ന ആറ് ഘട്ടങ്ങളിലൂടെയാണ് പോഡ്കാസ്റ്റ്  കടന്നുപോകുന്നതെന്നും ഫാ. അമേസ് വ്യക്തമാക്കി. പോഡ്കാസ്റ്റ് ശ്രവിക്കുന്നവര്‍ അവരുടെ പ്രാര്‍ത്ഥനാ ജീവിതത്തില്‍ വളരുമെന്നും ജപമാലയുമായിപ്രണയത്തിലാകുമെന്നും താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ ഇന്‍ എ ഇയര്‍ പോഡ്കാസ്റ്റിന്റെ മലയാളം പതിപ്പ് ഇന്ത്യയിലെ ആപ്പിള്‍ പോഡ്കാസ്റ്റ് ചാര്‍ട്ടില്‍ ആദ്യ 20 സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്,

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?