വാഷിംഗ്ടണ്‍ ഡിസി: പ്രമുഖ കാത്തലിക് മീഡിയ കമ്പനിയായ അസെന്‍ഷന്‍ ജനുവരി ഒന്ന് മുതല്‍ പ്രക്ഷേപണം ആരംഭിച്ച ‘റോസറി ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റ് യുഎസിലെ ആപ്പിള്‍ പോഡ്കാസ്റ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി. ആപ്പിള്‍ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുന്ന അസെന്‍ഷന്റെ മൂന്നാമത്തെ പോഡ്കാസ്റ്റാണിത്. 2021-ല്‍ ഫാ. മൈക്ക് ഷ്മിറ്റ്‌സ് അവതരിപ്പിച്ച ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ എന്ന പോഡ്കാസ്റ്റും 2023-ല്‍ ഫാ.ഷ്മിറ്റ്‌സ് തന്നെ ആതിഥേയത്വം വഹിച്ച ‘ദി കാറ്റക്കിസം ഇന്‍ എ ഇയര്‍’ എന്ന പോഡ്കാസ്റ്റും നേരത്തെ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയിരുന്നു.
ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭയായ ഫ്രാന്‍സിസ്‌കന്‍ ഫ്രയേഴ്സ് ഓഫ് ദി റിന്യൂവല്‍ അംഗമായ ഫാ. മാര്‍ക്ക്-മേരി അമേസാണ് ജപമാലയെ ആഴത്തില്‍ മനസിലാക്കാനും പ്രാര്‍ത്ഥിക്കാനും സഹായിക്കുന്ന ‘ദ റോസറി ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റ് ഹോസ്റ്റ് ചെയ്യുന്നത്. ‘പ്രാര്‍ത്ഥനയുടെ പേശി’ വളര്‍ത്തിയെടുക്കാന്‍ ഈ പോഡ്കാസ്റ്റ് സഹായിക്കുമെന്ന് ഫാ. അമേസ് പറഞ്ഞു. സമാനതകളില്ലാത്ത പ്രാര്‍ത്ഥനയാണ് ജപമാലയെന്നും അത് ആഴത്തില്‍ ധ്യാനിക്കാന്‍ ശ്രോതാക്കളെ സഹായിക്കുന്ന ആറ് ഘട്ടങ്ങളിലൂടെയാണ് പോഡ്കാസ്റ്റ് കടന്നുപോകുന്നതെന്നും ഫാ. അമേസ് വ്യക്തമാക്കി. പോഡ്കാസ്റ്റ് ശ്രവിക്കുന്നവര്‍ അവരുടെ പ്രാര്‍ത്ഥനാ ജീവിതത്തില്‍ വളരുമെന്നും ജപമാലയുമായിപ്രണയത്തിലാകുമെന്നും
Leave a Comment
Your email address will not be published. Required fields are marked with *