‘നിങ്ങള്‍ എനിക്ക് പ്രത്യാശയുടെ അടയാളങ്ങളാണ്. കാരണം യേശു നിങ്ങളില്‍ ഉണ്ട്. യേശു ഉള്ളിടത്ത് നിരാശയെ നീക്കി കളയുന്ന പ്രത്യാശയുണ്ട്. യേശു നമ്മുടെ സഹനങ്ങള്‍ ഏറ്റെടുത്തു. നാം സഹിക്കുമ്പോള്‍ അവന്റെ സ്‌നേഹത്തിലൂടെ ആ സഹനത്തില്‍ നമുക്കും പങ്കുചേരാം.
യഥാര്‍ത്ഥ സ്‌നേഹിതര്‍ സന്തോഷവും വേദനയും പരസ്പരം പങ്കുവയ്ക്കുന്നു. യേശുവിനെപ്പോലെ.”, പോളണ്ടില്‍ നിന്ന് റോമിലേക്ക് തീര്‍ത്ഥാടനത്തിനായി എത്തിയ കാന്‍സര്‍ ബാധിതരായ കുട്ടികളോട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞ വാക്കുകളാണിത്. ‘പ്രത്യാശയുടെ മുമ്പ്’എന്ന പേരിലുള്ള പീഡിയാട്രിക്ക് ഓങ്കോളജി ക്ലിനിക്കില്‍ ചികിത്സ തേടുന്ന ഈ കുട്ടികളോടൊപ്പം സമയം ചിലവഴിച്ച പാപ്പ ജൂബിലി വര്‍ഷത്തില്‍ തീര്‍ത്ഥാടനത്തിനായി എത്തിയതിന് കുട്ടികളോട് നന്ദി പറയുകയും അവരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *