ജുബ/ദക്ഷിണ സുഡാന്‍: സുഡാനില്‍ ദക്ഷിണസുഡാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സുഡാനി വംശജര്‍ക്കെതിരെ ദക്ഷിണ സുഡാനില്‍ വ്യാപക അക്രമം. സുഡാനിലെ ഇടക്കാല ഗവണ്‍മെന്റിനോട് കൂറ് പുലര്‍ത്തുന്ന സായുധസേനയായ എഎസ്എഫും ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയുടെ കീഴിലുള്ള അര്‍ധസൈനിക സേനയായ ആര്‍എസ്എഫും തമ്മില്‍ നടക്കുന്ന യുദ്ധത്തിനിടെയാണ് ദക്ഷിണ സുഡാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടത്. വാദ് മദാനി നഗരത്തില്‍ സൈന്യം ദക്ഷിണ സുഡാന്‍ പൗരന്‍മാരെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്
സുഡാനില്‍ നടന്ന ദക്ഷിണ സുഡാനീസ് പൗരന്മാരുടെ കൊലപാതകത്തെ അപലപിച്ച സുഡാനിലെയും ദക്ഷിണ സുഡാനിലെയും കത്തോലിക്കാ ബിഷപ്പുമാര്‍ ദക്ഷിണ സുഡാന്‍ വംശജരോട് സംയമനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും സുഡാനീസ് പൗരന്‍മാര്‍ക്കെതിരെ രാജ്യവ്യാപകമായി അക്രമങ്ങള്‍ നടക്കുന്നുണ്ട്. സുഡാന്‍, സൗത്ത് സുഡാന്‍ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ സ്റ്റീഫന്‍ അമേയു മാര്‍ട്ടിന്‍ മുല്ല, സുഡാനികളോട് പ്രതികാരം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ദക്ഷിണ സുഡാന്‍ വംശജരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ദക്ഷിണ സുഡാനില്‍ നടക്കുന്ന കലാപത്തില്‍ കുറഞ്ഞത് 16 സുഡാനീസ് പൗരന്‍മാരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികാരത്തെ ചെറുക്കാനും പകരം സുഡാനീസ് അഭയാര്‍ത്ഥികളോട് ക്ഷമയും ഐകദാര്‍ഢ്യവും പ്രകടിപ്പിക്കാനും കര്‍ദിനാള്‍ അമേയു ദക്ഷിണസുഡാന്‍ പൗരന്‍മാരെ ക്ഷണിച്ചു. നിരപരാധികളായ ദക്ഷിണ സുഡാനീസ് പൗരന്മാരുടെ കൊലപാതകം ഒരു ഹീനമായ പ്രവൃത്തിയാണ്. വെറുപ്പിലും അടിച്ചമര്‍ത്തലിലും വേരൂന്നിയ ഇത്തരം അക്രമങ്ങള്‍ക്ക് നമുക്കിടയില്‍ സ്ഥാനമില്ല. ദക്ഷിണ സുഡാനിലെ ദുഃഖിതരായ കുടുംബങ്ങളോട് കര്‍ദിനാള്‍ അമേയു ഐകദാര്‍ഢ്യം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥനകളും അചഞ്ചലമായ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
അതേസമയം തന്നെ ദക്ഷിണ സുഡാനീസ് ജനതയോട് സംയമനവും അനുകമ്പയും പ്രകടിപ്പിക്കുവാന്‍ കര്‍ദിനാള്‍ അമേയു അഭ്യര്‍ത്ഥിച്ചു. ഈ സംഭവങ്ങളില്‍ നിന്നുള്ള വേദനയും രോഷവും മനസ്സിലാക്കാവുന്നതേയുള്ളൂ, നമ്മുടെ രാജ്യത്ത് സുഡാനീസ് അഭയാര്‍ത്ഥികളോട് പ്രതികാരം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇവരില്‍ പലരും അതേ സ്വേച്ഛാധിപത്യ സര്‍ക്കാരില്‍ നിന്ന് പലായനം ചെയ്യുന്നവരാണ്. അവരും ക്രൂരമായ വ്യവസ്ഥിതിയുടെ ഇരകളാണ്. പ്രതികാരം കൂടുതല്‍ അക്രമവും കഷ്ടപ്പാടും ജനിപ്പിക്കുന്നു, അത് വിദ്വേഷത്തിന്റെ വളയങ്ങള്‍ ആഴത്തിലാക്കുന്നു. പകരം, നമുക്കിടയില്‍ അഭയം തേടിയവരോട് ഐകദാര്‍ഢ്യത്തോടെ കൈകള്‍ നീട്ടാം, നമ്മള്‍ പങ്കിടുന്ന മനുഷ്യത്വത്തിന്റെ ഭാഗമായി അവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് അനുഭാവം പ്രകടിപ്പിക്കാം,’ കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *