Follow Us On

23

January

2025

Thursday

ഇടവകാംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഗാ ബൈബിള്‍ നാടകം ശ്രദ്ധേയമായി

ഇടവകാംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഗാ ബൈബിള്‍ നാടകം ശ്രദ്ധേയമായി
തൃശൂര്‍: ഇടവകാംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഗാ ബൈബിള്‍ നാടകം ശ്രദ്ധേയമായി. 120 ഓളം ഇടവകക്കാരാണ് ഈ നാടകത്തില്‍ അഭിനയിച്ചത്.
തൃശൂര്‍, അരുണാട്ടുകര സെന്റ് തോമസ് ദൈവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനു ബന്ധിച്ചാണ് ‘മരുഭൂമിയിലെ ശബ്ദം’ എന്ന മെഗാ ബൈബിള്‍ നാടകം അവതരിപ്പിച്ചത്.
 വിശുദ്ധ സ്‌നാപകയോഹന്നാന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഈ നാടകത്തിന്റെ കഥയും സംവിധാനവും  നിര്‍വഹിച്ചത്  ഫാ. സിജോ ജോസഫ് ആലപ്പാടനാണ്. ഫാ. അജിത്ത് ചിറ്റലപ്പിള്ളിയാണ് കൊറിയോഗ്രാഫര്‍.  രംഗസജ്ജീകരണം ഫാ. ജിജോ മാളിയേക്കലും നിര്‍വഹിച്ചു.
 വികാരി ഫാ.  ജോര്‍ജ് എടക്കളത്തൂര്‍,  ഫാ.  ആന്റണി ജോര്‍ജ് , നാടക കണ്‍വീനര്‍ ജോര്‍ജ്ജ് ചിറമ്മല്‍,  കൈക്കാരന്‍ സി.ഡി ആന്റസ്, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോഷി ചിറമ്മല്‍, സെബാസ്റ്റ്യന്‍ തരകന്‍, റിജോയ് നീലങ്കാവില്‍, കെ.പി  ജോസഫ്‌, ഫ്രാന്‍സി ആന്റണി, ജോജി കൊക്കന്‍,  ഡിഷ ജോസ്, സ്‌നേഹ ആനന്ദ്, മോളി ജോഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?