ബത്തേരി: മാറുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തി ഉചിതമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രൊഫഷണല്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്.
കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ബത്തേരി ശ്രേയസില്‍ ആരംഭിച്ച ദ്വിദിന സംസ്ഥാനതല നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പസ് സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാന്‍ പിയ കുര്യന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. എം പി ആന്റണി, ജനറല്‍ സെക്രട്ടറി സേവ്യര്‍കുട്ടി ഫ്രാന്‍സിസ്, ഇ ന്ത്യ നെറ്റ്വര്‍ക്ക് ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് സെക്രട്ടറി ജനറല്‍ ഡോ. ഐപ്പ് വര്‍ഗീസ്, റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളില്‍ അഭിലാഷ് ജോസഫ്, ഷിബിന്‍ ഷാജി വര്‍ഗീസ്, ഡോ. ജോ തോമസ്, ഫ്രാന്‍സിസ് മുത്തേടന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
Leave a Comment
Your email address will not be published. Required fields are marked with *