കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാരം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ. ടി.കെ ജയകുമാറിന് സമ്മാനിച്ചു.
കാര്‍ഷിക മേളയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് സഹകരണ തുറമുഖ ദേവസം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അവാര്‍ഡ് സമ്മാനിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സാമൂഹ്യ-ആതുര ശുശ്രൂഷാരംഗത്ത് ശാസ്ത്രീയവും ജനോപകാരപ്രദവുമായ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്ന ഡോ. ടി.കെ ജയകുമാറിന്റെ സേവനങ്ങളെ മാനിച്ചാണ് പുരസ്‌കാരം നല്‍കിയത്. ഇരുപതിനായിരത്തി ഒന്ന് (20,001) രൂപയും മൊമന്റോയും അടങ്ങുന്നതായിരുന്നു അവാര്‍ഡ്.
Leave a Comment
Your email address will not be published. Required fields are marked with *