കൊച്ചി: കേരളത്തെ ലഹരിയിലാഴ്ത്തുന്നതിന്റെ പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയിക്കുന്നുവെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തി സത്വര നടപടികളെടുക്കാനുള്ള ആര്‍ജ്ജവമാണ് കേന്ദ്ര സംസ്ഥാന ഭരണസംവിധാനങ്ങള്‍ കാണിക്കേണ്ടതെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
ലഹരിയുടെ മറവില്‍ നടക്കുന്ന അതിക്രൂരമായ അനിഷ്ഠസംഭവങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളുന്ന പുതുതലമുറയെ മാത്രം പഴിചാരി ഒളിച്ചോടുന്നതില്‍ അര്‍ത്ഥമില്ല. ആഗോള ഭീകരവാദ ശക്തികള്‍ കേരളത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനമുറപ്പിച്ചിരിക്കന്നതിന്
കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുക, യുവത്വത്തെയൊന്നാകെ മദ്യത്തിനും ലഹരിക്കും അടിമകളാക്കുക, ആത്മഹത്യകളും അക്രമങ്ങളും കൊലപാതകങ്ങളും വ്യാപകമാക്കുക, ആഗോളഭീകരവാദപ്രസ്ഥാനങ്ങള്‍ ലക്ഷ്യംവെയ്ക്കുന്ന അജണ്ടകള്‍ കേരളത്തില്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും മദ്യമൊഴുക്കാന്‍ കൂട്ടുനില്‍ക്കുന്നതും കുടപിടിക്കുന്നതും നിര്‍ഭാഗ്യകരമാണ്. വിദ്യാര്‍ത്ഥികളുടെ ജീവനും ജീവിതത്തിനും സംരക്ഷണവും പ്രതീക്ഷയുമേകാതെ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ കേരളത്തില്‍ ലക്ഷ്യംകാണില്ല. പരസ്പരം പോരടിച്ച് കൊലയ്ക്കു കൊടുക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാക്കളും മയക്കുമരുന്ന് മാഫിയകളും ഭീകരവാദസംഘടനകളും ചേര്‍ന്ന് പുതുതലമുറയെ നാശത്തിലേയ്ക്ക് തള്ളിവിടുന്ന അവസ്ഥയ്ക്ക് അടിയന്തര അവസാനമുണ്ടാകാതെ ലഹരിയുടെ കിരാത ലോകത്തുനിന്ന് കേരളജനതയ്ക്ക് മോചനമുണ്ടാവില്ലെന്നും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തോടൊപ്പം കര്‍ക്കശ നിയമ നടപടികളും വേണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *