Follow Us On

30

June

2025

Monday

റോമന്‍ കൂരിയയുടെ ധ്യാനത്തില്‍ ഓണ്‍ലൈനായി സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ

റോമന്‍ കൂരിയയുടെ ധ്യാനത്തില്‍ ഓണ്‍ലൈനായി സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ

മാര്‍ച്ചുമാസം ഒന്‍പതാംതീയതി മുതല്‍ ആരംഭിച്ച റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനത്തില്‍, ഫ്രാന്‍സിസ് പാപ്പായും ഓണ്‍ലൈനായി സംബന്ധിക്കുന്നു
വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച് മാര്‍ച്ചുമാസം ഒന്‍പതാം തീയതി ഉച്ചകഴിഞ്ഞു ആരംഭിച്ച റോമന്‍ കൂരിയയ്ക്കുള്ള നോമ്പുകാലധ്യാനത്തില്‍, പൊന്തിഫിക്കല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകന്‍ ഫാ. റൊബെര്‍ത്തോ പസോളിനി തന്റെ ആദ്യസന്ദേശം നല്‍കി. ധ്യാനത്തില്‍, ഫ്രാന്‍സിസ് പപ്പായയും ഓണ്‍ലൈനായി സംബന്ധിക്കുന്നുണ്ട്. അതേസമയം മാര്‍ച്ചു ഒന്‍പതാം തീയതി, ഞായറാഴ്ച്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍,  മോണ്‍സിഞ്ഞോര്‍  എഡ്ഗാര്‍ പേഞ്ഞ പാറ എന്നിവരുമായി  പാപ്പാ, റോമിലെ ജെമല്ലി ആശുപതിയില്‍ വച്ച്  കൂടിക്കാഴ്ച്ച നടത്തി.

ആശുപതിയില്‍, തന്നെ ശുശ്രൂഷിക്കുന്നവര്‍ക്കൊപ്പം പാപ്പാ രാവിലെ വിശുദ്ധബലിയില്‍ സംബന്ധിച്ചു. പാപ്പായുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നും, എന്നാല്‍ ഇത് സങ്കീര്‍ണ്ണത ഒഴിവാക്കുന്നില്ലെന്നും  മെഡിക്കല്‍ ബുള്ളറ്റിനില്‍ പരാമര്‍ശിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?