കല്‍പറ്റ: വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണത്തില്‍ നിന്നു വയനാടന്‍ കര്‍ഷക ജനതയെ രക്ഷിക്കണമെന്ന്ആവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് കല്‍പറ്റ സോണിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
വന്യജീവികളെ വനത്തില്‍ സംരക്ഷിക്കുക, വനത്തോടു ചേര്‍ന്നു താമസിക്കുന്നവര്‍ക്ക് ഒരു കോടി രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക, വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മാര്‍ക്കറ്റ് വിലയ്ക്കു തുല്യമായ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, യുദ്ധകാലാടിസ്ഥാനത്തിലുള്ള ഫെന്‍സിംഗ് നിര്‍മാണവും സംരക്ഷണവും നല്‍കുക, പ്രാദേശിക വന്യ മൃഗ അക്രമണ പ്രതിരോധ സേന രൂപീകരിക്കുക, വനം വകുപ്പ് നിര്‍മാണ പ്രവൃത്തികളില്‍ സോഷ്യല്‍ ഓഡിറ്റ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും നടത്തിയത്.
റാലി കല്‍പറ്റ ഫെറോന വികാരി ഫാ. ജോഷി പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. തരിയോട് ഫൊറോന പ്രസിഡന്റ് മാത്യു ചോമ്പാല അധ്യക്ഷത വഹിച്ചു. കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു.
കല്‍പറ്റ ഫൊറോന പ്രസിഡന്റ് സജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഡ്വ. ജിജില്‍ കിഴക്കരക്കാട്ട്, ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ , (രൂപത ഡയറക്ടര്‍) ഫാ. ടോമിപുത്തന്‍പുര (മേഖലാ ഡയറക്ടര്‍) ഫാ. സണ്ണി മഠത്തില്‍ നെടുമ്പാല, ഫാ. സജി ഇളയിടത്ത്, ഫാ. കിരണ്‍ തൊണ്ടിപ്പറമ്പില്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ കല്‍പറ്റ മേഖല), ജോണ്‍സണ്‍ കുറ്റിക്കാട്ടില്‍, ആന്റണി പാറയില്‍, കെസിവൈഎം മേഖലാ പ്രസിഡന്റ് റിജില്‍, ബിനു ഏറണാട്ട്, തോമസ് പട്ടമന എന്നിവര്‍ പ്രസംഗിച്ചു .
Leave a Comment
Your email address will not be published. Required fields are marked with *