കൊല്ലം: ഭ്രൂണഹത്യ, വന്ധ്യംകരണം, കൃത്രിമ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം മാരക തിന്മകളാണെന്നും, ഇതില്‍ ചിലതില്‍ വെള്ളംചേര്‍ത്തുള്ള പഠനങ്ങളും പ്രവൃത്തികളും തെറ്റാണെന്നും കൊല്ലം രൂപതാധ്യക്ഷനും കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി.
2025-ലെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി കൊല്ലം രൂപത പ്രോ-ലൈഫ് സമിതിയുടെ ആഭിമുഖ്യത്തില്‍ ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടത്തിയ അന്തര്‍ദേശീയ പ്രോ-ലൈഫ് ദിനാഘോഷവും വലിയ കുടുംബങ്ങളുടെ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധിയിലും പ്രാര്‍ത്ഥനയിലും കത്തോലിക്കാ വിശ്വാസത്തിലും അടിയൂന്നിയുള്ള പ്രോ-ലൈഫ് പ്രവര്‍ത്തനത്തിന് ഇന്നത്തെ സാമൂഹ്യവ്യവസ്ഥിയില്‍ വിശുദ്ധിയുടെ മുദ്ര പാകുവാന്‍ സാധിക്കുമെന്നും ബിഷപ് പറഞ്ഞു.
അഗസ്റ്റിന്‍ മുക്കാട്, ജാക്വിലിന്‍, ജോസഫ് മല്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെ പ്രോ-ലൈഫ് ദിനാചരണം ആരംഭിച്ചു. തുടര്‍ന്ന് ഫാ. സേവ്യര്‍ ലാസര്‍ ക്ലാസ് നയിച്ചു.
ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്ത വലിയ കുടുംബങ്ങളുടെ അനുമോദന യോഗത്തില്‍ പ്രോ-ലൈഫ് രൂപത കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ചു. ഫാ. ഷാജന്‍ വര്‍ഗീസ്, കെസിബിസി പ്രോ-ലൈഫ് സമിതി ജനറല്‍ സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടര്‍, രൂപതയിലെ വലിയകുടുംബങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍ അഗസ്റ്റിന്‍ മുക്കാട്, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, കെസി ബിസി മദ്യവിരുദ്ധസമിതി കൊല്ലം രൂപത ജനറല്‍ സെക്രട്ടറി എ.ജെ ഡിക്രൂസ്, സിസ്റ്റര്‍ അമൃത എന്നിവര്‍ പ്രസംഗിച്ചു.
ജോസ്ഫിന്‍ ജോര്‍ജ് വലിയവീട്, ഹിലാരിയോസ്, ഗബ്രിയേല്‍ എന്നിവര്‍ സംഗീത ശുശ്രൂഷക്ക് നേതൃത്വം നല്‍കി.1999 മുതല്‍ വിവാഹിതരായ നാലോ അതിലധികമോ മക്കളുള്ള അറുപതോളം കുടുംബങ്ങളെ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി മെമന്റോ നല്‍കി അദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *