Follow Us On

08

June

2025

Sunday

മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല
കണ്ണൂര്‍: മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിച്ച് ദൈവത്തെയും മനുഷ്യരെയും സ്‌നേഹിക്കുന്നവരായി മാറണമെന്ന്  കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കും തല.
കണ്ണൂര്‍ രൂപതയിലെ കണ്ണൂര്‍ ഫൊറോന ഇടവകകളുടെ നേതൃത്വത്തില്‍ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍  നടന്ന സ്വര്‍ഗീയാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനത്തില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ദൈവത്തോട് അടുക്കുമ്പോള്‍ സമൂഹത്തില്‍ കൂടുതല്‍ നന്മകള്‍ ഉണ്ടാകുമെന്ന് ബിഷപ്  ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു.
കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ. ജോര്‍ജജ് പൈനാടത്ത് , ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ ജോയ് പൈനാടത്ത്, ഫാ. മാത്യു തൈക്കല്‍, ഫാ. തോംസണ്‍ കൊറ്റിയത്ത്, ഫാ. ജോമോന്‍ ചെമ്പകശേരി, ഫാ. ആഷ്‌ലി കളത്തില്‍, ഫാ. മാര്‍ട്ടിന്‍ മാത്യു, ഫാ. ആന്റണി കുരിശിങ്കല്‍, ഫാ. ഷിജു അബ്രഹാം എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.
തൃശൂര്‍ ഗ്രേയ്‌സ് ഓഫ് ഹെവന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. വര്‍ഗീസ് മുളയ്ക്കല്‍ എംസിബിഎസ്, ബ്രദര്‍ ജിന്‍സ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് കണ്‍വന്‍ഷന്‍ നയിച്ചത്.
കണ്ണൂര്‍ ഫൊറോന വികാരി റവ.ഡോ. ജോയ് പൈനാടത്തിന്റെയും ഫൊറോനയിലെ എട്ട് ദൈവാലയങ്ങളിലെ ഇടവക വികാരിമാരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?