Follow Us On

06

June

2025

Friday

ഓശാന ഞായര്‍ യേശുവിനോടൊപ്പുള്ള യാത്ര: ബിഷപ് ഡോ: അംബ്രോസ് പുത്തന്‍വീട്ടില്‍

ഓശാന ഞായര്‍  യേശുവിനോടൊപ്പുള്ള യാത്ര: ബിഷപ് ഡോ: അംബ്രോസ് പുത്തന്‍വീട്ടില്‍

കോട്ടപ്പുറം: ഓശാന ഞായര്‍ യേശുവിനോടൊപ്പുള്ള യാത്രയാണെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. ഓശാന ഞായറില്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഈ യാത്ര വിനയത്തോടും വിശുദ്ധിയോടും സന്തോഷത്തോടും കൂടെയുള്ള യാത്രയാണ്. എല്ലാവരെയും ചേര്‍ത്തുപിടിച്ച് ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഇല്ലാതെയുള്ള യാത്രയാണിതെന്നും ബിഷപ്ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പ്രസ്താവിച്ചു.

കോട്ടപ്പുറം രൂപത വികാര്‍ ജനറല്‍ മോണ്‍സിഞ്ഞോര്‍ റോക്കി റോബി കളത്തില്‍, പ്രൊക്കുറേറ്റര്‍ ഫാ. ജോബി കാട്ടാശേരി, അസിസ്റ്റന്റ് പ്രൊക്കുറേറ്റര്‍ ഫാ. ജോസ് ഒളാട്ടുപുറം, മതബോധന ഡയറക്ടര്‍ ഫാ. സിജോ വേലിക്കകത്തോട്ട്, ബിഷപ്പിന്റെ സെക്രട്ടറി ഫാ. അജയ് കൈതത്തറ, കത്തീഡ്രല്‍ വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍, സഹവികാരി ഫാ. ആല്‍ഫിന്‍ ജൂഡ്‌സണ്‍, ഡീക്കന്‍. കസ്മീര്‍ OCD എന്നിവര്‍ സഹകാര്‍മ്മികരായി. കോട്ടപ്പുറം മൈക്കിള്‍സ് എല്‍പി സ്‌കൂളില്‍ നിന്ന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലേക്ക് ആഘോഷമായ ഓശാന പ്രദക്ഷിണം നടന്നു. തുടര്‍ന്ന് കത്തീഡ്രലില്‍ ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ആയിരങ്ങള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?