ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ സ്‌നേഹത്തിന്റെയും കരുണയുടെയും വെളിച്ചം വിതറിയെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന ഫ്രാന്‍സിസ് പാപ്പ അനുസ്മരണത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.
ലോകത്തിന് ഒരു പുതിയ ദര്‍ശനം നല്‍കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കഴിഞ്ഞു. പുതിയൊരു സംസ്‌കാരത്തെ അദ്ദേഹം വളര്‍ത്തി. സ്‌നേഹവും പ്രത്യാശയുമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ കാതല്‍ എന്ന് അദ്ദേഹം പഠിപ്പിച്ചു. ജനങ്ങളുടെ പാപ്പായായി ആണ് ഫ്രാന്‍സിസ് പാപ്പ അറിയപ്പെടുന്നത്. കാരുണ്യവും പ്രത്യാശയും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിത മന്ത്രങ്ങള്‍. ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും അവിശ്വാ സികള്‍ക്ക് പോലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധന ങ്ങളെ സ്വീകരിക്കാന്‍ കഴിഞ്ഞു; മാര്‍ നെല്ലിക്കുന്നേല്‍ അനുസ്മരിച്ചു.
സമര്‍പ്പിതരുടെ നേതൃത്വത്തില്‍ കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് നടന്ന സമൂഹബലിക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപതയിലെ വൈദികര്‍ സഹകാര്‍മികരായി. തുടര്‍ന്ന് നടന്ന മെഴുകുതിരി പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു.
പ്രദക്ഷിണത്തെ തുടര്‍ന്ന് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം, ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *