ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറിടത്തില്‍ ഒരു വെളുത്ത റോസാപ്പൂവ് മാത്രമാണ് വച്ചിരിക്കുന്നത്. അത് എന്തുകൊണ്ടെന്ന ചോദ്യവും സംശയങ്ങളും എങ്ങുനിന്നുമുയരുന്നുണ്ട്.
കുറുക്കുവഴികളുടെ മധ്യസ്ഥയായ കൊച്ചുത്രേസ്യ, അതായത് ഫ്രഞ്ച് കാര്‍മെലൈറ്റ് മിസ്റ്റിക്ക്,ലിസ്യൂവിലെ വിശുദ്ധ തെരേസയോട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേക ഭക്തി ഉണ്ടായിരുന്നു. ധവള റോസാപ്പൂക്കള്‍ ലിറ്റില്‍ ഫ്‌ളവര്‍ എന്നറിയപ്പെടുന്ന വിശുദ്ധ തെരെസയുടെ പ്രതീകംകൂടെയാണ്. 2015 ജനുവരിയില്‍ ഫിലിപ്പീന്‍സിലേക്കുള്ള തന്റെ യാത്രയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പോപ്പ് ഈ പൂക്കളുമായുള്ള ബന്ധം വിശദീകരിച്ചു: ‘ചില പ്രശ്‌നങ്ങളില്‍ കാര്യങ്ങള്‍ എങ്ങനെ പോകുമെന്ന് എനിക്ക് നിശ്ചയമില്ലെങ്കില്‍, ഉണ്ണീശോയുടെ വിശുദ്ധ തെരേസയുടെ കരങ്ങളിലേക്ക് ഞാന്‍ ആ പ്രശ്‌നം കൈമാറും. അതിനുശേഷം വിശുദ്ധയോട് പ്രശ്‌നം കൈകളില്‍ സ്വീകരിച്ച് എനിക്ക് ഒരു റോസാപ്പൂവ് അയച്ചുതരാന്‍ ആവശ്യപ്പെടുന്ന ശീലം എനിക്കുണ്ട്.’
ഇപ്പോള്‍ പാപ്പാ ഫ്രാന്‍സിസിന്റെ കബറിടത്തില്‍ വച്ചിരിക്കുന്ന വെള്ള റോസപ്പൂവ്, ഫ്രാന്‍സിസ് പാപ്പായെത്തന്നെ കരങ്ങളില്‍ സ്വീകരിച്ച് വിശുദ്ധ തെരേസ നല്കിയ സമ്മാനത്തിന്റെ പ്രതീകമായിരിക്കാം.
ഇപ്പോള്‍ പാപ്പാ ഫ്രാന്‍സിസിന്റെ കബറിടത്തില്‍ വച്ചിരിക്കുന്ന വെള്ള റോസപ്പൂവ്, ഫ്രാന്‍സിസ് പാപ്പായെത്തന്നെ കരങ്ങളില്‍ സ്വീകരിച്ച് വിശുദ്ധ തെരേസ നല്കിയ സമ്മാനത്തിന്റെ പ്രതീകമായിരിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *