അവിഞ്ഞോണ്‍ നഗരത്തിലെ നോട്രേഡാം ഡി ബോണ്‍റെപ്പോസ് ഇടവക വൈദികനും ദൈവാലയത്തിനും നേരെയുണ്ടായ ഇസ്ലാമിക തീവ്രവാദ ആക്രമണം വിശ്വാസികള്‍ക്കിടയില്‍ ഭീതിവിതച്ചിരിക്കുന്നു.
മെയ് 10ന് വൈകുന്നേരം ദിവ്യബലി കഴിഞ്ഞ്, ഏകദേശം 15 യുവാക്കള്‍ ഇടവക വികാരിയായ ഫാദര്‍ ലോറന്റ് മിലനെ സമീപിച്ചു. അവര്‍ ആദ്യം ക്രിസ്തുമതത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ഉടന്‍തന്നെ ക്രിസ്തുവിനെ അപമാനിക്കുന്ന നിന്ദാവചനങ്ങള്‍ ഉച്ചരിച്ചുകൊണ്ട് പ്രകോപിതരാവുകയും ചെയ്തു. തുടര്‍ന്ന് ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുകൊണ്ട് വൈദികനെ ശാരീരികമായി ആക്രമിക്കുകയും, ദൈവാലയത്തിലെ കാസയും, ചെക്ക്ബുക്കും, പെയ്ന്റിങും അപഹരിക്കുകയും ചെയ്തു.
ഫാദര്‍ മിലന്‍ സംഭവം വിശദീകരിച്ചു; ‘അവര്‍ പള്ളിയില്‍ കയറി ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ചു. ശേഷം, ‘ഞങ്ങള്‍ ഇനിയും വരും, പള്ളി കത്തിച്ചു ചാമ്പലാക്കും’ എന്നു ഭീഷണി മുഴക്കി.’ ഇടവക ജനങ്ങളുടെ ശാന്തതയും സംയമനവുമാണ് കൂടുതല്‍ അക്രമം ഒഴിവാക്കാന്‍ സഹായിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ മതപരവും സാമൂഹ്യപരവും ആയ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് ക്രിസ്ത്യന്‍ സംരക്ഷണ സംഘടനകള്‍ വിലയിരുത്തുന്നു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും മെയ് 14 വരെയും ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
ആര്‍ച്ച്ബിഷപ്പ് ഫ്രാന്‍സോയിസ് ഫോണ്‌ലുപ്പ്, സംഭവത്തെ അപലപിച്ചു, ‘പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള പ്രദേശമാണ്’ എന്ന് വ്യക്തമാക്കി. ‘വിശ്വാസികളുടെ സംയമനവും ധൈര്യവും പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആക്രമണത്തിന് മുമ്പ് ഇതേ പള്ളിയില്‍ മറ്റ് ആക്രമണങ്ങള്‍ നടന്നതായി ഫാദര്‍ മിലന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് 7ന്, ഇടവക യോഗത്തിനിടെ, ഒരു കൂട്ടം യുവാക്കള്‍ പള്ളിയുടെ ജനലുകള്‍ ഇടിച്ചു തകര്‍ത്തു, മെഴുകുതിരികളും കമ്പ്യൂട്ടറും മോഷ്ടിക്കുകയും ചെയ്തു എന്ന് അദ്ദേഹം അറിയിച്ചു.
2025ല്‍, ഫ്രാന്‍സിലെ ക്രൈസ്തവ ദൈവാലയങ്ങള്‍ക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ അക്രമങ്ങള്‍ വളരെയേറെ വര്‍ദ്ധിച്ചുവരികയാണ്.
ഫ്രാന്‍സില്‍ അന്യമതസ്ഥരുടെ കുടിയേറ്റവും വ്യാപനവും അഭയാര്ത്ഥികളായെത്തിയവരിലൂടെയു
Leave a Comment
Your email address will not be published. Required fields are marked with *