Follow Us On

17

May

2025

Saturday

സന്യാസ സഭകള്‍ക്ക് അഭിമാന നിമിഷം

സന്യാസ സഭകള്‍ക്ക് അഭിമാന നിമിഷം

ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF

കത്തോലിക്ക സഭയില്‍ ഒരാള്‍ക്ക് വൈദികന്‍ ആകാന്‍ രണ്ടു വഴികളാണ് ഉള്ളത്. ഇടവക വൈദികനല്ലെങ്കില്‍ സമര്‍പ്പിത സമൂഹത്തില്‍ ചേര്‍ന്ന് വൈദികന്‍ ആകുക. സിസ്റ്റേഴ്‌സെല്ലാം സമര്‍പ്പിത സമൂഹത്തിലെ അംഗങ്ങളാണ്. ഒരു വ്യക്തിയോ ഒരു കൂട്ടം ആളുകളോ തങ്ങള്‍ക്ക് ലഭിച്ച ദൈവിക പ്രേരണയ്ക്ക് ഉത്തരം കൊടുക്കുമ്പോള്‍ ഒരു സമര്‍പ്പിത സമൂഹം ജന്മമെടുക്കുന്നു. ഓരോ സഭയ്ക്കും ഓരോ കാരിസങ്ങളുണ്ട്. ഫ്രാന്‍സിസ് പാപ്പ ഈശോ സഭ വൈദികന്‍ ആയിരുന്നു. ലിയോ പതിനാലാമന്‍ പാപ്പ അഗസ്റ്റീനിയന്‍ സഭയില്‍ നിന്ന് ജന്മമെടുക്കുമ്പോള്‍ അത് സന്യാസ സഭകള്‍ക്കും അഭിമാന നിമിഷമാണ്.

ലോകത്തിന്റെ പ്രതീക്ഷകള്‍

വൈദികനോ സിസ്റ്ററോ ആയി സമര്‍പ്പിതര്‍ ജീവിതം നയിക്കുമ്പോള്‍ അവര്‍ എന്തു ഉത്തരവാദിത്വം ചെയ്യുന്നു എന്നതിനല്ല പ്രാധാന്യം, മറിച്ച് ആ വ്യക്തിക്കാണ് പ്രാധാന്യം.
അധ്യാപകരായ, ഡോക്ടര്‍മാരായ, ഇടവക സേവനം ചെയ്യുന്ന, ഗസ്റ്റിനെ സ്വീകരിക്കുന്ന, പൂന്തോട്ടം നോക്കുന്ന, വൈസ് ചാന്‍സലറുമാരായ സമര്‍പ്പിതര്‍ ഉണ്ട്. അതുകൊണ്ടു തന്നെ എളിമയുടെയും വിനയത്തിന്റെയും മാതൃക ലോകത്തിന് കാണിച്ചു കൊടുക്കുക എന്നതാണ് സമര്‍പ്പിതരുടെ ദൗത്യം. ഒരു സിസ്റ്ററിനെ വഴിയില്‍ കാണുമ്പോള്‍ മുതല്‍ ആളുകള്‍ പറഞ്ഞു തുടങ്ങുന്നത് അവരുടെ പ്രശ്‌നങ്ങളാണ്. പരിഹാരമല്ല അവര്‍ ആഗ്രഹിക്കുന്നത്, മറിച്ച് കേള്‍ക്കാനാരൊള്‍!

വഴി വെട്ടുന്നവര്‍

സമര്‍പ്പിതരുടെ വലിയ ചുമതലയാണ് സഭയ്ക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുക എന്നത്. അവര്‍ യാമപ്രാര്‍ത്ഥനകള്‍ എത്തിക്കുന്നു. ആശ്രമത്തിലെ പ്രാര്‍ത്ഥനകള്‍ എനിക്കും നിനക്കും വേണ്ടിയാണ് ഉയരുന്നത് എന്നു ഒരു കുഞ്ഞിനോട് പറഞ്ഞ അമ്മയെ ഓര്‍ക്കുന്നു. പ്രാര്‍ത്ഥനയുടെ മനുഷ്യര്‍ക്ക് ദൈവം തന്റെ പദ്ധതികള്‍ വെളിപ്പെടുത്തുന്നു. അങ്ങനെ നിരന്തരം പുതിയ വഴി വെട്ടാന്‍ വിളിക്കപ്പെട്ടവരാണ് സമര്‍പ്പിതര്‍. അവര്‍ സ്‌കൂളും ആശുപത്രിയും പ്രസും ദിനപ്പത്രവും തുടങ്ങി കാലത്തിന് മുമ്പേ നടന്നുതുടങ്ങിയവരാണ്. ഒരു വഴിയുമില്ലാത്ത അനേകം ഗ്രാമങ്ങളിലും മലഞ്ചരിവുകളിവും ക്രിസ്തു ഇന്നും ജീവിക്കുന്നു എന്നു കാണിച്ചുകൊടുത്തവരാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി മാറിയവരാണ്. പീഡനങ്ങളുടെ നടുവില്‍ രക്തം ചിന്തിയവരാണ്. പ്രവാചകരുടെ ദൗത്യം തുടരുന്നവരാണ്. കാരുണ്യത്തിന്റെ പോര്‍മുഖങ്ങള്‍ തുറക്കുന്നവരാണ്. അതുകൊണ്ടു തന്നെ ലോകത്തിന് ക്രിസ്തുവിന്റെ സുഗന്ധം കൊടുക്കുന്ന, ലളിതമായ കാര്യങ്ങള്‍ എന്നാല്‍ ലോകത്തിന് വിപ്ലവകരമായി തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ലിയോ പാപ്പായ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?