ബിഷപ്പ് റോബര്‍ട്ട് പ്രെവോസ്റ്റിന്റെ മുന്‍ ചിക്ലായോ രൂപതയിലെ സെന്റ് മാര്‍ട്ടിന്‍ ഓഫ് പോറസ് ഇടവകയില്‍ ഒരിക്കല്‍ സഹായിച്ചിരുന്ന അള്‍ത്താര ശുശ്രൂഷകനാണ് സാന്റിയാഗോ,
‘എല്ലാവരോടും വളരെ അടുത്തിടപെടുന്ന ആരോടും എപ്പോഴും സംസാരിക്കാന്‍ തയ്യാറുള്ള, വളരെ സന്തോഷവാനായ വ്യക്തിയായിരുന്നു ബിഷപ്പ് റോബര്‍ട്ട്. ചെറിയവന്‍ മുതല്‍ വലിയവന്‍ വരെ എല്ലാവരുമായും സ്‌നേഹത്തോടെ ബന്ധപ്പെടാനുള്ള പ്രത്യേക മാര്‍ഗം അദ്ദേഹത്തിനുണ്ടായിരുന്നു.’ ബിഷപ്പായിരുന്ന കാലത്ത് ‘കുറഞ്ഞത് ആറ് തവണയെങ്കിലും’ പോപ്പിനെ കണ്ടതായി സാന്റിയാഗോ പറഞ്ഞു.
‘അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. അവ സഹാനുഭൂതിയും ചലനാത്മകവുമായിരുന്നു. സന്ദേശം വ്യക്തവും വളരെ ചിന്തോദ്ദീപകവും. രൂപതയിലെ എല്ലാ അള്‍ത്താര സേവകര്‍ക്കും വേണ്ടി ധ്യാനങ്ങളും അദ്ദേഹം സംഘടിപ്പിച്ചു.
ഒരു ദിവസം അദ്ദേഹം ‘ന്യൂയോര്‍ക്ക് നിക്‌സ് NBA ജേഴ്‌സി ധരിച്ച് എന്റെ അടുത്തേക്ക് വന്ന് തമാശയായി എന്നോടു പറഞ്ഞു: ‘അവരെ പിന്തുണയ്ക്കരുത്, ചിക്കാഗോ ബുള്‍സിനെ പിന്തുണയ്ക്കുക, അവര്‍ മികച്ചവരാണ്‍.. അത് വളരെ രസകരമായിരുന്നു.
ഇന്ന് എസിഎനില്‍ സേവനം ചെയ്യുന്ന സാന്റിയാഗോ തുടര്‍ന്നു: ‘നമ്മുടെ ഇടയില്‍ നടന്ന്, നമ്മുടെ ഇടവകയില്‍ ദിവ്യബലി അര്‍പ്പിക്കുകയും, ഞങ്ങളോടൊപ്പം തമാശ പറയുകയും ചെയ്ത ആ ബിഷപ്പ് ഇപ്പോള്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയാണെന്ന് ചിന്തിക്കുമ്പോള്‍ തന്നെ അത് എന്നെ അഭിമാനവും വിശ്വാസവും പ്രത്യാശയും കൊണ്ട് നിറയ്ക്കുന്നു.’
‘പെറുവും ലോകവും പ്രാര്‍ത്ഥനയിലാണ്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ നീണാള്‍ വാഴട്ടെ! സഭ നീണാള്‍ വാഴട്ടെ!
Leave a Comment
Your email address will not be published. Required fields are marked with *